Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stock Market

ഓ​ഹ​രി​വി​പ​ണി നേ​ട്ട​ത്തി​ൽ

മും​​ബൈ: വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് ചു​​മ​​ത്തി​​യ ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്ന് യു​​എ​​സ് സു​​പ്രീം​​കോ​​ട​​തി​​യു​​ടെ പ്ര​​ഖ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ നേ​​ട്ടം.

എ​​ന്നാ​​ൽ, ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് സൃ​​ഷ്ടി​​ക്കു​​ന്ന ആ​​ഘാ​​ത​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള ആ​​ശ​​ങ്ക​​ക​​ൾ ഐ​​ടി ഓ​​ഹ​​രി​​ക​​ളെ സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ക്കി​​യ​​ത് വി​​പ​​ണി​​യി​​ലെ കൂ​​ടു​​ത​​ൽ മു​​ന്നേ​​റ്റ​​ത്തെ ത​​ട​​ഞ്ഞു.

ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 480 പോ​​യി​​ന്‍റ് (0.58%) ഉ​​യ​​ർ​​ന്ന് 83,295ലും ​​എ​​ൻ​​എ​​സ്ഇ നി​​ഫ്റ്റി 142 പോ​​യി​​ന്‍റ് (0.55%) നേ​​ട്ട​​ത്തി​​ൽ 25,713ലും വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

നി​​ഫ്റ്റി​​യി​​ലെ 16 മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ 13 എ​​ണ്ണം നേ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്നു. ഐ​​ടി സൂ​​ചി​​ക 1.42 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ ഇ​​ടി​​വാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

ടെ​​ക്സ്റ്റൈ​​ൽ ഓ​​ഹ​​രി​​ക​​ൾ​​ക്കു നേ​​ട്ടം

ട്രം​​പി​​ന്‍റെ തീ​​രു​​വ ന​​യ​​ങ്ങ​​ൾ നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്ന് യു​​എ​​സ് സു​​പ്രീം കോ​​ട​​തി​​യി​​ൽ നി​​ന്ന് വി​​ധി വ​​ന്ന​​തോ​​ടെ ഇ​​ന്ത്യ​​ൻ വ​​സ്ത്ര വ്യാ​​പാ​​ര മേ​​ഖ​​ല​​യി​​ൽ ആ​​വേ​​ശം.

 

Kerala

97.5 ല​ക്ഷ​ത്തി​ന്‍റെ ഓ​ഹ​രി വി​പ​ണി ത​ട്ടി​പ്പ്: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

പ​യ്യ​ന്നൂ​ര്‍: ഷെ​യ​ര്‍ മാ​ര്‍​ക്ക​റ്റിം​ഗി​ലൂ​ടെ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. കോ​ഴി​ക്കോ​ട് മു​ക്കം സ്വ​ദേ​ശി കെ.​പി. മു​ഹ​മ്മ​ദ് സ​ലീ​മി​നെ ആ​ണ് സൈ​ബ​ര്‍ സെ​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കൃ​ഷ്ണ​കു​മാ​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

2024 ജൂ​ലൈ മൂ​ന്നു മു​ത​ല്‍ 23 വ​രെ​യാ​ണ് പ​രാ​തി​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ​യ്യ​ന്നൂ​ര്‍ അ​മ്പ​ലം റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന വി.​വി. ഗ​ണേ​ശ​നാ​ണു പ​രാ​തി​ക്കാ​ര​ൻ. ഇ​യാ​ളു​ടെ ഫെ​ഡ​റ​ല്‍ ബാ​ങ്കി​ലെ​യും യൂ​ക്കോ ബാ​ങ്കി​ലെ​യും അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്നു ഷെ​യ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ തു​ക നി​ക്ഷേ​പി​ച്ചാ​ല്‍ കൂ​ടു​ത​ല്‍ ലാ​ഭം ല​ഭി​ക്കു​മെ​ന്നു പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

ജി​എ​സ്എ​എം എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ല്‍ പ​രാ​തി​ക്കാ​ര​നെ വാ​ട്‌​സാ​പ്പ് വ​ഴി ബ​ന്ധ​പ്പെ​ട്ടാ​ണു ത​ട്ടി​പ്പി​നു ക​ള​മൊ​രു​ക്കി​യ​ത്. ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു പ​ല ത​വ​ണ​ക​ളി​ലാ​യി 97,40,000 രൂ​പ ഓ​ണ്‍​ലൈ​ന്‍ നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ചു.

അ​തി​നു​ശേ​ഷം നി​ക്ഷേ​പ​ത്തു​ക​യോ വാ​ഗ്ദാ​നം ചെ​യ്ത ലാ​ഭ​മോ തി​രി​ച്ചു​ന​ല്‍​കാ​തെ വ​ഞ്ചി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് നേ​ര​ത്തേ കേ​സെ​ടു​ത്തി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നു​ള്ള സൈ​ബ​ര്‍ സെ​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Business

തിരിച്ചുവരവു ലക്ഷ്യമിട്ട് ഓഹരിവിപണി

ജ​നു​വ​രി ആ​ദ്യപ​കു​തി പി​ന്നി​ടുംമുന്പേ ഇ​ന്ത്യ​ൻ ഇ​ൻ​ഡ​ക്‌​സു​ക​ൾ​ക്ക്‌ കാ​ലി​ട​റി. വി​ദേ​ശ​ത്തു​നി​ന്നു​ള്ള പ്ര​തി​കൂ​ല വാ​ർ​ത്ത​ക​ൾ ഒ​രു വി​ഭാ​ഗം നി​ക്ഷേ​പ​ക​രെ പി​ന്നോ​ക്കം വ​ലി​ച്ച​പ്പോ​ൾ വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ ബാ​ധ്യ​ത​ക​ൾ വി​റ്റു​മാ​റാ​ൻ മ​ത്സ​രി​ച്ചു. ര​ണ്ടാ​ഴ്‌​ച​ക​ളി​ലെ മു​ന്നേ​റ്റ​ത്തി​നു​ശേ​ഷം മു​ൻ​നി​ര സൂ​ചി​ക​ക​ൾ മൂ​ന്നു മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ക​ന​ത്ത പ്ര​തി​വാ​ര ത​ക​ർ​ച്ച​യി​ലാ​ണ്.

ആ​ഭ്യ​ന്ത​ര ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കു​മ്പോ​ഴും യു​എ​സ്‌ വ്യാ​പാ​രക്ക​രാ​ർ സം​ബ​ന്ധി​ച്ച അ​നി​ശ്‌​ചി​ത​ത്വം വി​പ​ണി​യി​ൽ പി​രി​മു​റു​ക്കം സൃ​ഷ്‌​ടി​ച്ചു. ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റ്‌ ര​ണ്ട​ര ശ​ത​മാ​നം പ്ര​തി​വാ​ര ത​ള​ർ​ച്ച​യി​ലാ​ണ്. നി​ഫ്‌​റ്റി സൂ​ചി​ക 645 പോ​യി​ന്‍റും സെ​ൻ​സെ​ക്‌​സ്‌ 2185 പോ​യി​ന്‍റും ഇ​ടി​ഞ്ഞു.

റ​ഷ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​മേ​രി​ക്ക വ്യാ​പാ​ര ന​ട​പ​ടി​ക​ളെക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ, വെ​ന​സ്വേ​ല –യുഎ​സ് സം​ഘ​ർ​ഷം, റ​ഷ്യ​ൻ എ​ണ്ണ ഇ​റ​ക്കു​മ​തി സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ൾ തുടങ്ങിയവ വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ പ​ണം പി​ൻ​വ​ലി​ക്ക​ലി​ന് ആ​ക്കം കൂ​ട്ടി.

മൂന്നാം പാദ ​ഫ​ല​ങ്ങ​ൾ ഉ​റ്റു​നോ​ക്കി

വി​പ​ണി ഉ​റ്റു​നോ​ക്കു​ന്ന​ത്‌ മൂ​ന്നാം പാ​ദ ത്രൈ​മാ​സ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടു​ക​ളെ​യാ​ണ്. ഐടി ക​മ്പ​നി​ക​ളു​ടെ സാ​മ്പ​ത്തി​ക ഫ​ല​ങ്ങ​ൾ നി​ക്ഷേ​പ​ക​രി​ൽ സ്വാ​ധീ​നം ചെ​ലു​ത്തും. ആ​ഗോ​ള താ​രി​ഫു​ക​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ന​ട​ത്തി​യ നീ​ക്ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട യു​എ​സ് സു​പ്രീ​കോ​ട​തി വി​ധി​യും ഈ ​വാ​രം വി​പ​ണി​യു​ടെ ദി​ശ നി​ർ​ണ​യി​ക്കും.

ബു​ൾ റാ​ലി​യെ താ​ത്കാ​ലി​ക​മാ​യി പി​ടി​ച്ചു​നി​ർ​ത്തി​യ​തി​നാ​ൽ ജ​നു​വ​രി സീ​രീ​സ്‌ സെ​റ്റി​ൽ​മെ​ന്‍റ് വ​രെ ചാ​ഞ്ചാ​ട്ടം ശ​ക്ത​മാ​കു​മെ​ന്ന​ത്‌ മെ​റ്റ​ൽ​സ്, ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ് ഓ​ഹ​രി​ക​ളി​ൽ ചാ​ഞ്ചാ​ട്ട​മു​ള​വാ​ക്കാം.


വി​പ​ണി​യു​ടെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ ബു​ള്ളി​ഷ്‌ മ​നോ​ഭാ​വ​ത്തി​ൽ​നി​ന്നു ദു​ർ​ബ​ലാ​വ​സ്ഥ​യി​ലേ​ക്ക്‌ താ​ത്കാ​ലി​ക​മാ​യി തി​രി​യാം. പി​ന്നി​ട്ട​വാ​രം നി​ഫ്‌​റ്റി 750 പോ​യി​ന്‍റ് ചാ​ഞ്ചാ​ടി. ഉ​യ​ർ​ന്ന ത​ല​മാ​യ 26,373 പോ​യി​ന്‍റി​ൽ​നി​ന്നും 25,683 ത​ള​ർ​ന്ന​തി​നി​ട​യി​ൽ 20 ആ​ഴ്‌​ച​ക​ളി​ലെ ശ​രാ​ശ​രി​യാ​യ 25,579 പോ​യി​ന്‍റി​ലെ സ​പ്പോ​ർ​ട്ട്‌ ന​ഷ്‌​ട​പ്പെ​ട്ട​ത്‌ കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​ക്കാം. ക​ഴി​ഞ്ഞ ല​ക്കം സൂ​ചി​പ്പി​ച്ച ര​ണ്ടാം സ​പ്പോ​ർ​ട്ടാ​യ 25,722ലെ ​താ​ങ്ങും വ്യാ​പാ​രാ​ന്ത്യം ന​ഷ്ട​മാ​യി, ക്ലോ​സിം​ഗി​ൽ സൂ​ചി​ക 25,683 പോ​യി​ന്‍റി​ലാ​ണ്.

നി​ഫ്റ്റി ഈയാ​ഴ്ച

ഈ ​വാ​രം നി​ഫ്‌​റ്റി​യു​ടെ ആ​ദ്യ താ​ങ്ങ്‌ 25,413 പോ​യി​ന്‍റി​ലാ​ണ്, ഇ​ത്‌ ന​ഷ്‌​ട​പ്പെ​ട്ടാ​ൽ സൂ​ചി​ക 25,143 വ​രെ സാ​ങ്കേ​തി​ക പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക്‌ മു​തി​രാം. അ​തേ​സ​മ​യം, തി​രി​ച്ചു​വ​ര​വി​നു ശ്ര​മി​ച്ചാ​ൽ 26,163ൽ ​ആ​ദ്യ പ്ര​തി​രോ​ധം ത​ല ഉ​യ​ർ​ത്തും. അ​ത്‌ മ​റി​ക​ട​ന്നാ​ൽ മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച 26,642നെ ​കൈ​പി​ടി​യി​ൽ ഒ​തു​ക്കാം.

നി​ഫ്‌​റ്റി​യു​ടെ മ​റ്റ്‌ സാ​ങ്കേ​തി​ക ച​ല​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ൽ ഡെ​യ്‌​ലി ചാ​ർ​ട്ടി​ൽ സൂ​പ്പ​ർ ട്രെ​ൻ​ഡ്, പാ​രാ​ബോ​ളി​ക് എ​സ്‌​എ​ആ​ർ തു​ട​ങ്ങി​യ​വ സെ​ല്ല​ർ​മാ​ർ അ​നു​കൂ​ല​മാ​യി. എം​എ​സി​ഡി ട്രെ​ൻ​ഡ് ലൈ​നി​ൽ കാ​ലി​ട​റി​യ​ത്‌ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ൽ ഹ്രസ്വ​കാ​ല​യ​ള​വി​ൽ വി​പ​ണി തി​രു​ത്ത​ലി​നു മു​ൻ​തൂ​ക്കം ന​ൽ​കാം.

നി​ഫ്റ്റി ജ​നു​വ​രി ഫ്യൂ​ച്ചേ​ഴ്‌​സി​നു മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച 26,050ലെ ​സ​പ്പോ​ർ​ട്ട്‌ ന​ഷ്‌​ട​പ്പെ​ട്ട​ത്‌ തി​രു​ത്ത​ൽ സാ​ധ്യ​ത ശ​ക്ത​മാ​ക്കാം. ജ​നു​വ​രി ഫ്യൂ​ച്ചേ​ഴ്‌​സ് ര​ണ്ട​ര ശ​ത​മാ​നം ഇ​ടി​ഞ്ഞ്‌ 25,788ലേ​ക്ക്‌ താ​ഴ്‌​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ 25,550 - 25,250ലേ​ക്ക്‌ ദൗ​ർ​ബ​ല​മാ​കാ​മെ​ങ്കി​ലും ഈ ​സ​പ്പോ​ർ​ട്ട്‌ കൈ​മോ​ശം വ​ന്നാ​ൽ മാ​ത്രം വി​പ​ണി ബി​യ​റി​ഷാ​വും. തി​രി​ച്ചു​വ​ര​വ്‌ ന​ട​ത്തി​യാ​ൽ 26,500 - 26,750നെ ​ല​ക്ഷ്യ​മാ​ക്കും. അ​തേ​സ​മ​യം, മാ​ർ​ക്ക​റ്റി​ലെ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ് 139 ല​ക്ഷം ക​രാ​റു​ക​ളി​ൽ​നി​ന്ന് 169 ല​ക്ഷ​ത്തി​ലേ​ക്ക്‌ ക​യ​റി​യ​ത്‌ പു​തി​യ വി​ൽ​പ്പ​ന​ക്കാ​രു​ടെ വ​ര​വാണു സൂ​ചി​പ്പി​ക്കു​ന്നത്.

വി​ല്പ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണം ത​ക​ർ​ക്കാ​ൻ സെ​ൻ​സെ​ക്സ്

സെ​ൻ​സെ​ക്‌​സി​ന്‌ ശ​ക്ത​മാ​യ തി​രി​ച്ച​ടി നേ​രി​ട്ടു. മു​ൻ​ വാ​ര​ത്തി​ലെ 85,762ൽ​നി​ന്നും കൂ​ടു​ത​ൽ മി​ക​വി​ന് അ​വ​സ​രം ല​ഭി​ക്കാ​തെ തു​ട​ക്കം മു​ത​ൽ വി​ൽ​പ്പ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു. വാ​രാ​ന്ത്യദി​നം 83,408ലേ​ക്ക്‌ ഇ​ടി​ഞ്ഞ ശേ​ഷം ക്ലോ​സിം​ഗി​ൽ 83,576 പോ​യി​ന്‍റി​ലാ​ണ്. ഈ​ വാ​രം 85,039 – 86,502ൽ ​പ്ര​തി​രോ​ധ​വും 82,760 – 81,944 പോ​യി​ന്‍റി​ൽ സ​പ്പോ​ർ​ട്ടു​മു​ണ്ട്‌.

ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ പി​ന്നി​ട്ട വാ​രം മൊ​ത്തം 17,594.58 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി. വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ എ​ല്ലാ ദി​വ​സ​വും വി​ല്പ​ന​ക്കാ​രാ​യി നി​ല​കൊ​ണ്ട്‌ 9209.90 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റു.

രൂ​പ​യ്ക്ക് ഇ​ടി​വ്


വി​നി​മ​യവി​പ​ണി​യി​ൽ രൂ​പ​യെ ബാ​ധി​ച്ച മാ​ന്ദ്യം വി​ട്ടു​മാ​റി​യി​ല്ല. ഡോ​ള​റി​നു മു​ന്നി​ൽ രൂ​പ 90.19ൽ​നി​ന്ന് 89.81 വ​രെ ക​രു​ത്ത്‌ നേ​ടി​യെ​ങ്കി​ലും പി​ന്നീ​ട്‌ 90.28ലേ​ക്ക്‌ ദു​ർ​ബ​ല​മാ​യി, വാ​രാ​ന്ത്യം രൂ​പ 90.21 ലാ​ണ്.

ക്രൂ​ഡ് ഓ​യി​ൽ,സ്വ​ർ​ണ​വി​ല ഉ​യ​ർ​ന്നു

ക്രൂ​ഡ്‌ ഓ​യി​ൽ വി​ല ഉ​യ​ർ​ന്ന ത​ല​ത്തി​ൽ തു​ട​രു​ക​യാ​ണ്. വെ​ന​സ്വേ​ല – യു​എ​സ് സം​ഘ​ർ​ഷാ​വ​സ്ഥ​യ്‌​ക്ക്‌ ഇ​ട​യി​ൽ അ​വി​ടെനി​ന്നു​ള്ള എ​ണ്ണ ഇ​ന്ത്യ​ക്ക്‌ പ്ര​ത്യേ​ക പാ​ക്കേ​ജി​ൽ ന​ൽ​കാ​മെ​ന്ന അ​മേ​രി​ക്ക​ൻ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും പു​റ​ത്തു​വ​ന്നു.

ക്രൂ​ഡ്‌ വി​ല 50 ദി​വ​സ​ങ്ങ​ളി​ലെ ശ​രാ​ശ​രി​യാ​യ 62 ഡോ​ള​റി​നെ ചു​റ്റി​പ്പ​റ്റി നീ​ങ്ങു​ന്നു. ഇ​തി​നി​ടെ ഇ​റാ​നി​ലെ സം​ഘ​ർഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്താ​ൽ എ​ണ്ണവി​ല ബാ​ര​ലി​നു 65.50 ഡോ​ള​റി​ലേ​ക്കും തു​ട​ർ​ന്ന് 69 ഡോ​ള​റി​ലേ​ക്കും ക​ത്തി​ക്ക​യ​റാം. സ്ഥി​തി​ഗ​തി​ക​ളി​ൽ അ​യ​വ്‌ ക​ണ്ടാ​ൽ എ​ണ്ണ 60 ഡോ​ള​റി​ലേ​ക്ക്‌ തി​രു​ത്ത​ലി​നു ശ്ര​മി​ക്കും.

ന്യൂ​യോ​ർ​ക്കി​ൽ സ്വ​ർ​ണ വി​ല വീ​ണ്ടും മു​ന്നേ​റി. ട്രോ​യ്‌ ഔ​ൺ​സി​ന്‌ 4331 ഡോ​ള​റി​ൽ നി​ന്നും 4514 വ​രെ ഉ​യ​ർ​ന്ന ശേ​ഷം ക്ലോ​സിം​ഗി​ൽ 4509 ഡോ​ള​റി​ലാ​ണ്. അ​മേ​രി​ക്ക​ൻ സൈ​നി​ക നീ​ക്ക​ങ്ങ​ൾ ഫ​ണ്ടു​ക​ളെ സ്വ​ർ​ണ​ത്തി​ലേ​ക്ക്‌ അ​ടു​പ്പി​ച്ചു. ഡി​സം​ബ​ർ 26നു ​രേ​ഖ​പ്പെ​ടു​ത്തി​യ 4549 ഡോ​ള​റി​ലെ റി​ക്കാ​ർ​ഡ്‌ മ​റി​ക​ട​ക്കാ​ൻ സാ​ധ്യ​ത.

Business

ഓ​​ഹ​​രി​​വി​​പ​​ണി​​ തുടർച്ച യായ ര​​ണ്ടാം ദി​​ന​​വും ചു​​വ​​ന്നു

മും​​ബൈ: ഓ​​ഹ​​രി​​വി​​പ​​ണി​​ തുടർച്ച യായ ര​​ണ്ടാം ദി​​ന​​വും ചു​​വ​​ന്നു. വ​​ൻ​​കി​​ട ഓ​​ഹ​​രി​​ക​​ളി​​ലെ ലാ​​ഭ​​മെ​​ടു​​പ്പ്, യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ താ​​രി​​ഫ് ഭീ​​ഷ​​ണി, വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ പി​​ൻ​​വാ​​ങ്ങ​​ൽ തു​​ട​​ങ്ങി​​യ കാ​​ര​​ണ​​ങ്ങ​​ളാ​​ണ് വി​​പ​​ണി​​യെ സ്വാ​​ധീ​​നി​​ച്ച​​ത്.

ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത ക​​ന്പ​​നി​​ക​​ളു​​ടെ വി​​പ​​ണി മൂ​​ല്യം ക​​ഴി​​ഞ്ഞ സെ​​ഷ​​നി​​ൽ ഏ​​ക​​ദേ​​ശം 481 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്ന​​ത് 479 കോ​​ടി രൂ​​പ​​യാ​​യി കു​​റ​​ഞ്ഞു. നി​​ക്ഷേ​​പ​​ക​​ർ​​ക്ക് ഈ ​​സെ​​ഷ​​നി​​ൽ ഏ​​ക​​ദേ​​ശം രണ്ടു ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ട​​മാ​​ണ് ഉ​​ണ്ടാ​​യത്.

സെ​​ൻ​​സെ​​ക്സ് 376 പോ​​യി​​ന്‍റ് (0.44%) ന​​ഷ്ട​​ത്തി​​ൽ 85,063ലും ​​നി​​ഫ്റ്റി 72 പോ​​യി​​ന്‍റ് (0.28%) ഇ​​ടി​​ഞ്ഞ് 26,178ലും ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു.

ഇ​​ടി​​വി​​നു കാ​​ര​​ണ​​ങ്ങ​​ൾ

വ​​ൻ​​കി​​ട ഓ​​ഹ​​രി​​ക​​ളി​​ലെ ലാ​​ഭ​​മെ​​ടു​​പ്പ്: നി​​ഫ്റ്റി​​യി​​ൽ റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ക​​ഴി​​ഞ്ഞാ​​ൽ ഉ​​യ​​ർ​​ന്ന വെ​​യി​​റ്റേ​​ജു​​ള്ള ഓ​​ഹ​​രി​​യാ​​ണ് എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്കി​​ന്‍റേ​​ത്.

എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക് ഓ​​ഹ​​രി​​ക​​ൾ ര​​ണ്ട് ശ​​ത​​മാ​​ന​​ത്തോ​​ളം ഇ​​ടി​​ഞ്ഞ​​ത് വി​​പ​​ണി​​യെ കാ​​ര്യ​​മാ​​യി ബാ​​ധി​​ച്ചു. ബാ​​ങ്കി​​ന്‍റെ നി​​ക്ഷേ​​പ വ​​ള​​ർ​​ച്ച​​യി​​ലെ കു​​റ​​വും ഉ​​യ​​ർ​​ന്ന ക്രെ​​ഡി​​റ്റ്-​​ഡെ​​പ്പോ​​സി​​റ്റ് അ​​നു​​പാ​​ത​​വു​​മാ​​ണ് നി​​ക്ഷേ​​പ​​ക​​രെ ആ​​ശ​​ങ്ക​​യി​​ലാ​​ക്കി​​യ​​ത്. 2026 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ മൂ​​ന്നാം പാ​​ദ​​ത്തി​​ലെ താ​​ത്കാ​​ലി​​ക ബി​​സി​​ന​​സ് വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​ന്ന​​തോ​​ടെ ര​​ണ്ടു സെ​​ഷ​​നി​​ലാ​​യി എ​​ച്ച്ഡി​​എ​​ഫ്സി​​യു​​ടെ ഓ​​ഹ​​രി വി​​ല നാ​​ലു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഇ​​ടി​​ഞ്ഞു.

തീ​​രു​​വ​​യി​​ലു​​ള്ള ആ​​ശ​​ങ്ക: റ​​ഷ്യ​​യി​​ൽ നി​​ന്നു​​ള്ള എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി നി​​ർ​​ത്തി​​യി​​ല്ലെ​​ങ്കി​​ൽ ഇ​​ന്ത്യ​​ക്കുമേ​​ൽ തീ​​രു​​വ വ​​ർ​​ധി​​പ്പി​​ക്കു​​മെ​​ന്ന ട്രം​​പി​​ന്‍റെ മു​​ന്ന​​റി​​യി​​പ്പ് വി​​പ​​ണി​​യി​​ൽ ആ​​ശ​​ങ്ക​​യു​​ണ്ടാ​​ക്കി.

വി​​ദേ​​ശ നി​​ക്ഷേ​​പ​​ത്തി​​ന്‍റെ ഒ​​ഴു​​ക്ക്: ഇ​ന്ന​ലെ എ​ഫ്ഐ​ഐ​ക​ൾ 107.63 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ളാ​ണ് വി​റ്റ​ഴി​ച്ച​ത്. തി​​ങ്ക​​ളാ​​ഴ്ച 36.25 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ളുടെ വിൽപ്പന നടന്നു.

എ​​ഫ്ഐ​​ഐ​​ക​​ളു​​ടെ വി​​റ്റ​​ഴി​​ക്ക​​ൽ വി​​പ​​ണി​​യി​​ലെ പ​​ണ​​ല​​ഭ്യ​​ത കു​​റ​​യാ​​ൻ കാ​​ര​​ണ​​മാ​​കു​​ക​​യും നി​​ക്ഷേ​​പ​​ക​​രു​​ടെ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തെ ത​​ള​​ർ​​ത്തു​​ക​​യും ചെ​​യ്തു.

ഭൗ​​മ​​രാ​​ഷ്ട്രീ​​യ ആ​​ശ​​ങ്ക​​ക​​ൾ: വെ​​ന​​സ്വേ​​ല​​ൻ പ്ര​​സി​​ഡ​​ന്‍റ് നി​​ക്കോ​​ളാ​​സ് മ​​ഡു​റോ​​യു​​ടെ അ​​റ​​സ്റ്റി​​നെ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ ആ​​ഗോ​​ള രാ​​ഷ്ട്രീ​​യ അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ൾ മൂ​​ലം നി​​ക്ഷേ​​പ​​ക​​ർ ജാ​​ഗ്ര​​ത​​യി​​ലാ​​ണ്.

Business

ഓ​ഹ​രി​വി​പ​ണി​യി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും ഇ​ടി​വ്

മും​​ബൈ: വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ വ​​ൻ​​തോ​​തി​​ൽ ഓ​​ഹ​​രി​​ക​​ൾ വി​​റ്റ​​ഴി​​ക്കു​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി ഇ​​ന്ന​​ലെ​​യും ന​​ഷ്ട​​ത്തി​​ൽ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്നാം ദി​​വ​​സ​​മാ​​ണ് വി​​പ​​ണി ഇ​​ടി​​യു​​ന്ന​​ത്.

സെ​​ൻ​​സെ​​ക്സ് 120 പോ​​യി​​ന്‍റ് താ​​ഴ്ന്ന് ഈ ​​ആ​​ഴ്ച​​യി​​ലെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ നി​​ര​​ക്കി​​ലെ​​ത്തി. വ്യാ​​പാ​​ര​​ത്തി​​നി​​ടെ ഒ​​രു ഘ​​ട്ട​​ത്തി​​ൽ 263.88 പോ​​യി​​ന്‍റ് വ​​രെ താ​​ഴ്ന്ന സെ​​ൻ​​സെ​​ക്സ് 84,559.65 എ​​ന്ന നി​​ല​​യി​​ൽ ക്ലോ​​സ് ചെ​​യ്തു. നി​​ഫ്റ്റി 41.55 പോ​​യി​​ന്‍റ് ഇ​​ടി​​ഞ്ഞ് 25,818.55 എ​​ന്ന നി​​ല​​യി​​ലെ​​ത്തി. ഇ​​തും ഈ ​​ആ​​ഴ്ച​​യി​​ലെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ര​​ക്കാ​​ണ്.

ട്രെ​​ന്‍റ്, എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക്, അ​​ദാ​​നി പോ​​ർ​​ട്സ്, ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്ക്, ബ​​ജാ​​ജ് ഫി​​ൻ​​സെ​​ർ​​വ്, ഭാ​​ര​​ത് ഇ​​ല​​ക്‌​​ട്രി​​ക്സ്, ടൈ​​റ്റ​​ൻ, ഏ​​ഷ്യ​​ൻ പെ​​യി​​ന്‍റ്സ് എ​​ന്നി​​വ​​യ്​​ക്ക് ന​​ഷ്ടം നേ​​രി​​ട്ട​​പ്പോ​​ൾ എ​​സ്ബി​​ഐ, ഇ​​ൻ​​ഫോ​​സി​​സ്, ആ​​ക്സി​​സ് ബാ​​ങ്ക്, മാ​​രു​​തി എ​​ന്നീ പ്ര​​ധാ​​ന ഓ​​ഹ​​രി​​ക​​ൾ നേ​​ട്ട​​മു​​ണ്ടാ​​ക്കി.

രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്തി​​ലു​​ണ്ടാ​​യ മാ​​റ്റ​​വും വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ പി​​ൻ​​വാ​​ങ്ങ​​ലും വി​​പ​​ണി​​യെ ഒ​​രേ​​പോ​​ലെ ബാ​​ധി​​ക്കു​​ന്നു​​ണ്ടെ​​ന്നാ​​ണ് സാ​​ന്പ​​ത്തി​​ക വി​​ദ​​ഗ്ധ​​രു​​ടെ വി​​ല​​യി​​രു​​ത്ത​​ൽ.

Business

റി​​ക്കാ​​ർ​​ഡി​​ൽ​​നി​​ന്ന് താ​​ഴേ​​ക്ക്

മും​​ബൈ: ഇ​​ന്ത്യൻ ആ​​ഭ്യ​​ന്ത​​ര സൂ​​ചി​​ക​​ക​​ൾ ഇ​​ന്ന​​ലെ റി​​ക്കാ​​ർ​​ഡ് ഉ​​യ​​ർ​​ത്തി​​ൽ​​നി​​ന്ന് താ​​ഴേ​​ക്കു പ​​തി​​ച്ചു. നി​​ക്ഷേ​​പ​​ർ​​ക്കി​​ട​​യി​​ൽ ഉ​​യ​​ർ​​ന്ന ലാ​​ഭ​​മെ​​ടു​​പ്പും ദു​​ർ​​ബ​​ല​​മാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ളും പ​​ലി​​ശ നി​​ര​​ക്ക് സം​​ബ​​ന്ധി​​ച്ചു​​ള്ള ആ​​ശ​​ങ്ക​​കളും വി​​പ​​ണി​​യെ ബാ​​ധി​​ച്ചു.

തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാ​​മ​​ത്തെ ദി​​വ​​സ​​മാ​​ണ് വി​​പ​​ണി ന​​ഷ്ട​​ത്തി​​ൽ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​ത്. ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ ഇ​​ടി​​വ് തു​​ട​​രു​​ന്ന​​തും ഓ​​ഹ​​രി​​വി​​പ​​ണി​​യെ ബാ​​ധി​​ക്കു​​ന്നു​​ണ്ട്.

തു​​ട​​ക്ക​​ത്തി​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ സെ​​ൻ​​സെ​​ക്സ് 64.77 പോ​​യി​​ന്‍റ് (0.08%) താ​​ഴ്ന്ന് 85,642ൽ ​​ക്ലോ​​സ് ചെ​​യ്തു. ഇ​​ന്ന​​ലെ ഇ​​ൻ​​ട്രാ​​ഡേ​​യി​​ൽ 452.35 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 86159.02 എ​​ന്ന റി​​ക്കാ​​ർ​​ഡ് ഉ​​യ​​ര​​ത്തി​​ലെ​​ത്തി​​യ ശേ​​ഷ​​മാ​​ണ് താ​​ഴേ​​ക്കു പ​​തി​​ച്ച​​ത്.

നി​​ഫ്റ്റി 27.20 പോ​​യി​​ന്‍റ് (0.10%) ന​​ഷ്ട​​ത്തി​​ൽ 26175.75ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. വ്യാ​​പാ​​ര​​ത്തി​​നി​​ടെ നി​​ഫ്റ്റി 122.85 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് എ​​ക്കാ​​ല​​ത്തെ​​യും റി​​ക്കാ​​ർ​​ഡ് ഉ​​യ​​ര​​മാ​​യ 26,325.80ലെ​​ത്തി. നി​​ഫ്റ്റി മി​​ഡ്കാ​​പ് ഫ്ളാ​​റ്റ​​യ​​പ്പോ​​ൾ സ്മോ​​ൾ​​കാ​​പ് 0.25 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്നു.

നി​​ഫ്റ്റി മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ ഓ​​ട്ടോ​​യാ​​ണ് മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ​​ത്. 0.79 ശ​​ത​​മാ​​ന​​മാ​​ണ് ഉ​​യ​​ർ​​ന്ന​​ത്. മെ​​റ്റ​​ൽ 0.58 ശ​​ത​​മാ​​ന​​ത്തി​​ലു​​മെ​​ത്തി. ഐ​​ടി (0.39%), പി​​എ​​സ് യു ​​ബാ​​ങ്ക് (0.25%) എ​​ന്നി​​വ ഉ​​യ​​ർ​​ന്നു.

നി​​ഫ്റ്റി റി​​യ​​ൽ​​റ്റി (1.02%) ഏ​​റ്റ​​വും വ​​ലി​​യ ഇ​​ടി​​വു​​ണ്ടാ​​യി. ഹെ​​ൽ​​ത്ത്കെ​​യ​​ർ (0.97%), ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ് (0.51%), ഫാ​​ർ​​മ (0.48%) എ​​ന്നി​​വ​​യും താ​​ഴ്ന്നു. ഫി​​നാൻ​​ഷ​​ൽ സ​​ർ​​വീ​​സ​​സ്, എ​​ഫ്എം​​സി​​ജി, മീ​​ഡി​​യ, പ്രൈ​​വ​​റ്റ് ബാ​​ങ്ക്, ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ് സൂ​​ചി​​ക​​ക​​ളും താ​​ഴ്ച​​യി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

Business

കരുത്ത് വിടാതെ വിപണി

നി​ഫ്‌​റ്റി സൂ​ചി​ക കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ റി​ക്കാ​ർ​ഡ്‌ പ്ര​ക​ട​നം കാ​ഴ്‌​ച​വ​ച്ച്‌ നി​ക്ഷേ​പ​കരെ ആ​വേ​ശം കൊ​ള്ളി​ച്ചു. പതിനാലു‌ മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലേ​യ്‌​ക്ക്‌ ചു​വ​ടു​വ​ച്ച്‌ നി​ഫ്‌​റ്റി 26,277ലെ ​റി​ക്കാ​ർ​ഡ്‌ പ​ഴ​ങ്ക​ഥ​യാ​ക്കി 26,281 ലേ​ക്ക്‌ ക​യ​റി, സൂചി​ക 134 പോ​യി​ന്‍റ് പ്ര​തി​വാ​ര മി​ക​വി​ലാ​ണ്, സെ​ൻ​സെ​ക്‌​സ്‌ 476 പോ​യി​ന്‍റ് ഉ​യ​ർ​ന്നു.

ഇ​ന്ത്യ​ൻ വി​പ​ണി തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വാ​ര​മാ​ണ് ക​രു​ത്ത്‌ നി​ല​നി​ർ​ത്തു​ന്ന​ത്‌. വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ 5500 കോ​ടി രൂ​പ​യു​ടെ വാ​ങ്ങ​ലി​നു ത​യാ​റാ​യ​തും ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ പ​ണം വാ​രി എ​റി​ഞ്ഞ​തും റി​ക്കാ​ർ​ഡ്‌ മു​ന്നേ​റ്റ​ത്തി​നു വ​ഴി​തെ​ളി​ച്ചു.

നി​ഫ്റ്റി​യി​ൽ സം​ഭ​വി​ക്കു​ന്ന​ത്

നി​ഫ്‌​റ്റി സൂ​ചി​ക 26,068 പോ​യി​ന്‍റി​ൽ ഇ​ട​പാ​ടു​ക​ൾ​ക്ക്‌ തു​ട​ക്കം കു​റി​ച്ചെ​ങ്കി​ലും വാ​ങ്ങ​ൽ താ​ത്പ​ര്യം ചു​രു​ങ്ങി​യ​തു മൂ​ലം ഒ​രു വേ​ള സൂ​ചി​ക 25,860 പോ​യി​ന്‍റി​ലേ​ക്കു ത​ള​ർ​ന്ന​ത്‌ അ​വ​സ​ര​മാ​ക്കി ആ​ഭ്യ​ന്ത​ര‐​വി​ദേ​ശ ഫ​ണ്ടു​ക​ൾ മ​ത്സ​രി​ച്ച്‌ രം​ഗ​ത്തി​റ​ങ്ങി മു​ൻ​നി​ര, ര​ണ്ടാം നി​ര ഓ​ഹ​രി​ക​ൾ വാ​രി​ക്കൂ​ട്ടാ​ൻ ഉ​ത്സാ​ഹി​ച്ചു. ഇ​തോ​ടെ മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച ആ​ദ്യ പ്ര​തി​രോ​ധ​മാ​യ 26,257 മ​റി​ക​ട​ന്ന്‌ ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്‌​റ്റം​ബ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 26,277ലെ ​റി​ക്കാ​ർ​ഡ്‌ ത​ക​ർ​ത്ത്‌ 26,281ലേ​ക്ക് ഉ​യ​ർ​ന്ന ശേ​ഷം വാ​രാ​ന്ത്യം 26,202ലാ​ണ്.

ഈ​വാ​രം നി​ഫ്‌​റ്റി​ക്ക്‌ ആ​ദ്യ പ്ര​തി​രോ​ധം 26,368 പോ​യി​ന്‍റി​ലാ​ണ്, ഇ​ത്‌ ത​ക​ർ​ക്കാ​നാ​യാ​ൽ അ​ടു​ത്ത ല​ക്ഷ്യം 26,535 പോ​യി​ന്‍റാ​ണ്. ക്രി​സ്‌​മ​സി​നു മു​ന്നോ​ടി​യാ​യി 26,956നെ ​കൈ​പ്പി​ടി​യി​ൽ ഒ​തു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ അ​ര​ങ്ങേ​റാം. ഫ​ണ്ടു​ക​ൾ പ്രോ​ഫി​റ്റ്‌ ബു​ക്കിം​ഗി​നു രം​ഗ​ത്തി​റ​ങ്ങി​യാ​ൽ 25,947ൽ ​ആ​ദ്യ താ​ങ്ങു​ണ്ട്‌, ഇ​ത്‌ ന​ഷ്‌​ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ത്താ​ൽ സൂ​ചി​ക 25,695ലേ​ക്കു പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക്‌ മു​തി​രാം.

എം​എ​സി​ഡി ബു​ള്ളി​ഷ്‌ ട്രെ​ൻ​ഡി​ൽ നീ​ങ്ങു​ന്ന​തി​നൊ​പ്പം മ​റ്റ്‌ പ​ല ഇ​ൻ​ഡി​ക്കേ​റ്റ​റു​ക​ളും നി​ക്ഷേ​പ​ക​ർ​ക്ക്‌ മു​ന്നി​ൽ പ​ച്ച​ക്കൊ​ടി ഉ​യ​ർ​ത്തി. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ വാ​രം സൂ​ചി​പ്പി​ച്ച ചി​ല ഇ​ൻ​ഡി​ക്കേ​റ്ററുക​ൾ ഓ​വ​ർ ബോ​ട്ടാ​യ​തി​നാ​ൽ ഫ​ണ്ടു​ക​ൾ ലാ​ഭ​മെ​ടു​പ്പി​നു മു​തി​രാം. പ്ര​ത്യേ​കി​ച്ച്‌ റി​ക്കാ​ർ​ഡ്‌ പ്ര​ക​ട​നം കാ​ഴ്‌​ച​വ​ച്ച​തി​നാ​ൽ ഒ​രു തി​രു​ത്ത​ൽ വി​പ​ണി​യു​ടെ അ​ടി​ത്ത​റ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ ഉ​പ​ക​രി​ക്കും.

നി​ഫ്‌​റ്റി ഫ്യൂ​ച്ച​റി​ൽ ഡി​സം​ബ​ർ സീ​രീ​സ്‌ 26,387 ൽ ​ക്ലോ​സിം​ഗ് ന​ട​ന്നു. മു​ന്നേ​റ്റ​ത്തി​നി​ട​യി​ൽ ഓ​പ്പ​റേ​റ്റ​ർ​മാ​ർ പു​തി​യ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് താ​ത്പ​ര്യം കാ​ണി​ച്ച​ത്‌ ഡി​സം​ബ​ർ ഫ്യൂ​ച്ച​റി​ലെ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ്‌ 76 ല​ക്ഷം ക​രാ​റു​ക​ളി​ൽ​നി​ന്നും 137 ല​ക്ഷം ക​രാ​റു​ക​ളാ​യി ഉ​യ​ർ​ത്തി. ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ളി​ൽ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റി​ൽ ശ​ക്ത​മാ​യ കു​തി​പ്പ്‌ ജ​നു​വ​രി വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​ക്ക്‌ ഉ​ണ​ർ​വി​ന്‍റെ സൂ​ച​ന ന​ൽ​കു​ന്നു.

സെ​ൻ​സെ​ക്സി​ൽ

ബോം​ബെ സെ​ൻ​സെ​ക്‌​സ്‌ മു​ൻ​വാ​ര​ത്തി​ലെ 85,231 പോ​യി​ന്‍റി​ൽ ഒ​പ്പ​ണിം​ഗ് വേ​ള​യി​ൽ സാ​ങ്കേ​തി​ക പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 84,533ലേ​ക്ക്‌ ഇ​ടി​ഞ്ഞെങ്കി​ലും ഈ ​അ​വ​സ​ര​ത്തി​ൽ മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച 84,458 സ​പ്പോ​ർ​ട്ട്‌ വി​പ​ണി നി​ല​നി​ർ​ത്തി​യ​തോ​ടെ ഹെ​വി​വെ​യി​റ്റ്‌ ഓ​ഹ​രി​ക​ളി​ലെ നി​ക്ഷേ​പം സൂ​ചി​ക​യെ 86,055 പോ​യി​ന്‍റ് വ​രെ ഉ​യ​ർ​ത്തി. മി​ക​വി​നി​ട​യി​ലെ ലാ​ഭ​മെ​ടു​പ്പി​ൽ സെ​ൻ​സെ​ക്‌​സ്‌ 85,706 ൽ ​ക്ലോ​സിം​ഗ് ന​ട​ന്നു. സൂ​ചി​ക​യു​ടെ ച​ല​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ൽ ഈ ​വാ​രം 86,330 – 86,954 പോ​യി​ന്‍റു​ക​ളി​ൽ പ്ര​തി​രോ​ധ​മു​ണ്ട്‌, ഫ​ണ്ടു​ക​ൾ ലാ​ഭ​മെ​ടു​പ്പി​നു രം​ഗ​ത്ത്‌ ഇ​റ​ങ്ങി​യാ​ൽ 84,807 താ​ങ്ങ്‌ പ്ര​തീ​ക്ഷി​ക്കാം.

ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ വി​പ​ണി​ക്ക്‌ ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്‌. പി​ന്നി​ട്ട​വാ​ര​ത്തി​ൽ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും അ​വ​ർ നി​ക്ഷേ​പ​ക​രാ​യി മൊ​ത്തം 22462.53 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി. വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി 9222.67 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റ​ഴി​ച്ചു, ര​ണ്ടു ദി​വ​സം വാ​ങ്ങ​ലു​കാ​രാ​യി 5563.35 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചു.

ദു​ർ​ബ​ല​മാ​യി രൂ​പ

ഡോ​ള​റി​നു മു​ന്നി​ൽ രൂ​പ 89.58ൽ​നി​ന്നും 89.04ലേ​ക്ക്‌ ശ​ക്തി​പ്രാ​പി​ച്ച ശേ​ഷം 89.49ലേ​ക്ക്‌ ദു​ർ​ബ​ല​മാ​യി, വാ​രാ​ന്ത്യം 89.45ലാ​ണ്. രൂ​പ 90ലേ​ക്ക്‌ ദു​ർ​ബ​ല​മാ​കാ​നു​ള്ള സാ​ധ്യ​ത തു​ട​രു​മ്പോ​ഴും സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള അ​നു​കൂ​ല വാ​ർ​ത്ത​ക​ൾ​ക്ക്‌ രൂ​പ​യു​ടെ ത​ക​ർ​ച്ച​യെ ത​ട​യാ​നാ​വും.

വ​ള​ർ​ച്ച കൈ​വ​രി​ച്ച് സ​മ്പ​ദ്‌​വ്യ​വ​സ്ഥ

സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ര​ണ്ടാം പാ​ദ​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ 8.2 ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ച്ചു. ക​ഴി​ഞ്ഞ ആ​റ്‌ ക്വാ​ർ​ട്ട​റു​ക​ളി​ൽ ദൃ​ശ്യ​മാ​യ​തി​ൽ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ വ​ള​ർ​ച്ച. നി​ർ​മാ​ണ, സേ​വ​ന മേ​ഖ​ല​ക​ളി​ലെ ഉ​ണ​ർ​വ്‌ ക​രു​ത്താ​യി. വ്യാവ​സാ​യി​ക ഉ​ത്പാ​ദ​ന​ത്തി​ലെ മി​ക​വ്‌ വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ലെ ജി​ഡി​പി വ​ള​ർ​ച്ച 5.6 ശ​ത​മാ​ന​മാ​യി​രു​ന്നു. ഉ​ണ​ർ​വ്‌ നി​ല​നി​ർ​ത്താ​നാ​യാ​ൽ ഇ​ന്ത്യ ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ വ​ള​രു​ന്ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​യി മാ​റാം. അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ലെ ചാ​ഞ്ചാ​ട്ട​ങ്ങ​ൾ വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​മെ​ങ്കി​ലും, കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ഉ​ണ​ർ​വ്‌ വ​ള​ർ​ച്ച സു​ഗ​മ​മാ​ക്കാം.

ന്യൂ​യോ​ർ​ക്കി​ൽ സ്വ​ർ​ണം ട്രോ​യ്‌ ഔ​ൺ​സി​ന്‌ 4064 ഡോ​ള​റി​ൽനി​ന്നു 4028 ലേ​ക്ക്‌ ഇ​ടി​ഞ്ഞെ​ങ്കി​ലും തൊ​ട്ട്‌ മു​ൻ​വാ​ര​ത്തി​ലെ താ​ഴ്‌​ന്ന നി​ല​വാ​ര​മാ​യ 4001ലെ ​സ​പ്പോ​ർ​ട്ട്‌ നി​ല​നി​ർ​ത്തി​യ​ത്‌ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ച്ചു. വാ​ര​മ​ധ്യം ഉ​ട​ലെ​ടു​ത്ത വാ​ങ്ങ​ൽ താ​ത്പ​ര്യം പി​ന്നീ​ട്‌ മ​ഞ്ഞ​ലോ​ഹ​ത്തെ 4200 ഡോ​ള​റും ക​ട​ത്തി 4225 വ​രെ ഉ​യ​ർ​ത്തി​യ ശേ​ഷം ക്ലോ​സിം​ഗി​ൽ 4218 ഡോ​ള​റി​ലാ​ണ്. ഈ ​വാ​രം 4265 റേ​ഞ്ചി​ലെ പ്ര​തി​രോ​ധം ത​ക​ർ​ത്താ​ൽ ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ വി​ല്പ​ന​ക​ൾ തി​രി​ച്ചു​പി​ടി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​വും. അ​തേസ​മ​യം, വ​ർ​ഷാ​ന്ത്യം അ​ടു​ക്കു​ന്ന​തി​നാ​ൽ ബാ​ധ്യ​ത​ക​ൾ കു​റ​യ്ക്കാ​ൻ പ​ല ഫ​ണ്ടു​ക​ളും അ​ണി​യ​റ നീ​ക്ക​ത്തി​ലാ​ണ്.

Business

വി​​പ​​ണി​​ക​​ൾ ചു​​വ​​പ്പി​​ൽ​​ത​​ന്നെ

മും​​ബൈ: തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ദി​​വ​​സ​​വും ന​​ഷ്ടം തു​​ട​​ർ​​ന്ന് വി​​പ​​ണി. ചാ​​ഞ്ചാ​​ട്ട​​ങ്ങ​​ൾ നി​​റ​​ഞ്ഞ സെ​​ഷ​​നാ​​ണ് വി​​പ​​ണി സാ​​ക്ഷ്യം വ​​ഹി​​ച്ച​​ത്. വി​​ദേ​​ശ സ്ഥാ​​പ​​ന നി​​ക്ഷേ​​പ​​ക​​രു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ വി​​ൽ​​പ്പ​​ന വി​​പ​​ണി​​യു​​ടെ മു​​ന്നേ​​റ്റ​​ത്തി​​ന് വ​​ലി​​യ ത​​ട​​സ​​മു​​ണ്ടാ​​ക്കി. ക​​ഴി​​ഞ്ഞ ദി​​വ​​സം മാ​​ത്രം 4,171 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ളാ​​ണ് എ​​ഫ്ഐ​​ഐ​​ക​​ൾ വി​​റ്റ​​ഴി​​ച്ച​​ത്.

ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര ക​​രാ​​റി​​ലെ അ​​നി​​ശ്ചി​​ത​​ത്വ​​വും ഇ​​ന്ത്യ​​ൻ രൂ​​പ​​യു​​ടെ ദു​​ർ​​ബ​​ല​​ത​​യും വി​​പ​​ണി​​ക്ക് ക്ഷീ​​ണ​​മാ​​യി. വി​​പ​​ണി റി​​ക്കാ​​ർ​​ഡ് നി​​ല​​വാ​​ര​​ത്തി​​ന് സ​​മീ​​പം എ​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് നി​​ക്ഷേ​​പ​​ക​​ർ ലാ​​ഭ​​മെ​​ടു​​പ്പി​​ന് മു​​തി​​ർ​​ന്ന​​തും വി​​ൽ​​പ്പ​​ന സ​​മ്മ​​ർ​​ദം വ​​ർ​​ധി​​പ്പി​​ച്ചു.

കൂ​​ടാ​​തെ, നി​​ഫ്റ്റി ഫ്യൂ​​ച്ചേ​​ഴ്സ് ആ​​ൻ​​ഡ് ഓ​​പ്ഷ​​ൻ​​സ് ക​​രാ​​റു​​ക​​ളു​​ടെ പ്ര​​തി​​മാ​​സ കാ​​ലാ​​വ​​ധി അ​​വ​​സാ​​നി​​ക്കു​​ന്ന​​തി​​നാ​​ൽ, വ​​ലി​​യ അ​​ള​​വി​​ലു​​ള്ള പൊ​​സി​​ഷ​​നു​​ക​​ൾ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​തി​​ലു​​ള്ള ജാ​​ഗ്ര​​ത വി​​പ​​ണി​​യി​​ൽ ചാ​​ഞ്ചാ​​ട്ട​​ത്തി​​നു കാ​​ര​​ണ​​മാ​​യി. പു​​തി​​യ ഉ​​ത്തേ​​ജ​​ക ഘ​​ട​​ക​​ങ്ങ​​ളു​​ടെ അ​​ഭാ​​വ​​വും വി​​പ​​ണി​​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി.

സെ​​ൻ​​സെ​​ക്സ് 314 പോ​​യി​​ന്‍റ് (0.37%) താ​​ഴ്ന്ന് 84,587ലും ​​നി​​ഫ്റ്റി 74.7 പോ​​യി​​ന്‍റ് (0.29%) ഇ​​ടി​​ഞ്ഞ് 25,884.80 ലും ​​ക്ലോ​​സ് ചെ​​യ്തു.

മു​​ഖ്യ​​സൂ​​ചി​​ക​​ക​​ൾ ന​​ഷ്ട​​ത്തി​​ലാ​​യ​​പ്പോ​​ൾ വി​​ശാ​​ല സൂ​​ചി​​ക​​ക​​ൾ നേ​​ട്ട​​ത്തി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. നി​​ഫ്റ്റി മി​​ഡ്കാ​​പ്, സ്മോ​​ൾ​​കാ​​പ് എന്നി​​വ യ​​ഥാ​​ക്ര​​മം 0.36 ശ​​ത​​മാ​​ന​​വും 0.19 ശ​​ത​​മാ​​ന​​വും മു​​ന്നേ​​റി.

നി​​ഫ്റ്റി മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ് (0.57%), ഐ​​ടി (0.57%), മീ​​ഡി​​യ (0.80%), ഓ​​യി​​ൽ & ഗ്യാ​​സ് (0.34%) ഇ​​ടി​​ഞ്ഞു. മെ​​റ്റ​​ൽ (0.55%), ഫാ​​ർ​​മ (0.44%), പി​​എ​​സ്്‌യു ബാ​​ങ്ക് (1.44%), റി​​യ​​ൽ​​റ്റി (1.62%) എ​​ന്നി​​വ നേ​​ട്ട​​മു​​ണ്ടാ​​ക്കി.

ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി (ഐ​​ടി), ഓ​​യി​​ൽ & ഗ്യാ​​സ് തു​​ട​​ങ്ങി​​യ പ്ര​​ധാ​​ന മേ​​ഖ​​ലാ ഓ​​ഹ​​രി​​ക​​ളി​​ലെ ഇ​​ടി​​വ് സൂ​​ചി​​ക​​ക​​ളെ താ​​ഴേ​​ക്ക് വ​​ലി​​ച്ചു.
കേ​​ര​​ള ക​​ന്പ​​നി​​ക​​ളു​​ടെ
പ്ര​​ക​​ട​​നം
കേ​​ര​​ള​​ത്തി​​ൽ​​നി​​ന്നു​​ള്ള ക​​ന്പ​​നി​​ക​​ളു​​ടെ ഓ​​ഹ​​രി​​ക​​ൾ സ​​മ്മി​​ശ്ര പ്ര​​ക​​ട​​ന​​മാ​​ണ് ന​​ട​​ത്തി​​യ​​ത്. ഫെ​​ഡ​​റ​​ൽ ബാ​​ങ്ക് ഓ​​ഹ​​രി​​ക​​ൾ മൂ​​ന്നു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​നും വ​​ണ്ട​​ർ​​ലാ​​യു​​ടേ​​ത് നാ​​ലു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലും ഉ​​യ​​ർ​​ന്നു. മു​​ത്തൂ​​റ്റ് ഫി​​നാ​​ൻ​​സ്, മ​​ണ​​പ്പു​​റം ഫി​​നാ​​ൻ​​സ്, സ്കൂ​​ബി ഡേ ​​തു​​ട​​ങ്ങി​​യ​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ളും നേ​​ട്ട​​ത്തി​​ലെ​​ത്തി.
കേ​​ര​​ള ആ​​യൂ​​ർ​​വേ​​ദ, വി​​ഗാ​​ർ​​ഡ് ഇ​​ൻ​​ഡ​​സ്ട്രീ​​സ്, ഈ​​സ്റ്റേ​​ണ്‍ ട്രെ​​ഡ്സ് എ​​ന്നി​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ ന​​ഷ്ട​​ത്തോ​​ടെ​​യാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

Business

ക​രു​ത്ത് നി​ല​നി​ർ​ത്തി വി​പ​ണി

ഇ​ന്ത്യ​ൻ ഓ​ഹ​രി ഇ​ൻ​ഡെ​ക്‌​സു​ക​ൾ നാ​ലാം വാ​ര​വും ക​രു​ത്ത്‌ നി​ല​നി​ർ​ത്തി പ്രാ​ദേ​ശി​ക നി​ക്ഷേ​പ​ക​രു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്തി. ഇ​തോ​ടെ ഇ​നി​യും വി​ൽ​പ്പ​ന​ക്കാ​രാ​യി മാ​റിനി​ന്നാ​ൽ കൈ ​പൊ​ള്ളു​മെ​ന്ന തി​രി​ച്ച​റി​വ്‌ വി​ദേ​ശ ഫ​ണ്ടു​ക​ളെ വാ​ങ്ങ​ലു​കാ​രാ​ക്കി​യ​ത്‌ ഫോ​റെ​ക്‌​സ്‌ മാ​ർ​ക്ക​റ്റി​ൽ രൂ​പ​യ്‌​ക്കും നേ​ട്ടം പ​ക​ർ​ന്നു. അ​തേസ​മ​യം റി​ക്കാ​ർ​ഡ്‌ ത​ക​ർ​ക്കാ​നു​ള്ള സാ​വ​കാ​ശം നി​ഫ്‌​റ്റി​ക്കു ന​ൽ​ക്കാ​തെ ഓ​പ്പ​റേ​റ്റ​ർ​മാ​ർ ലാ​ഭ​മെ​ടു​പ്പി​നു തി​ടു​ക്കം കാ​ണി​ച്ചു.


ദീ​പാ​വ​ലി​യും മു​ഹൂ​ർ​ത്ത വ്യാ​പാ​ര​വും മൂ​ലം വ്യാ​പാ​രം മൂ​ന്ന്‌ ദി​വ​സ​ത്തിലേ​ക്ക്‌ ചു​രു​ങ്ങി​യ​ത്‌ ഇ​ട​പാ​ടു​ക​ളു​ടെ വ്യാ​പ്‌​തി കു​റ​ച്ചു. മു​ന്നി​ലു​ള്ള ദി​വ​സ​ങ്ങ​ളി​ൽ താ​ഴ്‌​ന്ന റേ​ഞ്ചി​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി വി​പ​ണി കൂ​ടു​ത​ൽ ഊ​ർ​ജം സം​ഭ​രി​ക്കാ​ൻ നീ​ക്കം ന​ട​ത്താം. നി​ഫ്‌​റ്റി 85 പോ​യി​ന്‍റും സെ​ൻ​സെ​ക്‌​സ്‌ 259 പോ​യി​ന്‍റും മി​ക​വി​ലാ​ണ്. ഒ​രു മാ​സ​ക്കാ​ല​യ​ള​വി​ൽ നി​ഫ്‌​റ്റി 738 പോ​യി​ന്‍റും സെ​ൻ​സെ​ക്‌​സ്‌ 2496 പോ​യി​ന്‍റു​മാ​ണ് ഉ​യ​ർ​ന്ന​ത്‌.


റ​ഷ്യ​ൻ എ​ണ്ണ ഇ​റ​ക്കു​മ​തി വി​ഷ​യ​ത്തി​ൽ അ​മേ​രി​ക്ക ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ൾ നി​ക്ഷേ​പ​ക​രി​ൽ ആ​ശ​യ​ക്കുഴ​പ്പം സൃ​ഷ്‌​ടി​ച്ചെ​ങ്കി​ലും പ്ര​തി​കൂ​ല വാ​ർ​ത്ത​ക​ളെ മ​റി​ക​ട​ന്ന്‌ മു​ൻ​നി​ര ഇ​ൻ​ഡെ​ക്‌​സു​ക​ൾ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്‌​ച​വ​യ്ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ അ​ക​പ്പെ​ട്ട അ​മേ​രി​ക്ക ന​ട്ടം തി​രി​യു​ന്നു. അ​ട​ച്ചു​പൂ​ട്ട​ൽ മൂ​ലം സെ​പ്റ്റം​ബ​റി​ലെ ഉ​പ​ഭോ​ക്തൃ വി​ലസൂ​ചി​ക റി​പ്പോ​ർ​ട്ട് ത​യാ​റാ​കാ​ൻ പോ​ലും കാ​ല​താ​മ​സം നേ​രി​ട്ടു.


ബ്യൂ​റോ ഓ​ഫ് ലേ​ബ​ർ സ്റ്റാ​റ്റി​സ്റ്റി​ക്സി​ന്‍റെ വി​ല​യി​രു​ത്ത​ലി​ൽ സെ​പ്റ്റം​ബ​റി​ലെ വാ​ർ​ഷി​ക പ​ണ​പ്പെ​രു​പ്പം മൂ​ന്ന്‌ ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. ഭ​ക്ഷ്യോത്പ​ന്ന​ങ്ങ​ളു​ടെ വി​ല നി​ത്യേ​ന ക​യ​റു​ന്ന​ത്‌ ക​ടു​ത്ത സാ​മ്പ​ത്തി​ക ഞെ​രു​ക്ക​മാ​ണു വ്യ​ക്ത​മാ​ക്കു​ന്ന​ത്‌. സ്ഥി​തി​ഗ​തി സ​ങ്കീ​ർ​ണ​മാ​കു​ന്ന​തി​നാ​ൽ ഫെ​ഡ്‌ റി​സ​ർ​വ്‌ പ​ലി​ശനി​ര​ക്കു​ക​ളി​ൽ വീ​ണ്ടും ഭേ​ദ​ഗ​തി​ക​ൾ​ക്ക്‌ നി​ർ​ബ​ന്ധി​ത​മാ​വും. ഡി​സം​ബ​റി​നു മു​ന്നേ ര​ണ്ട്‌ ത​വ​ണ​യെ​ങ്കി​ലും പ​ലി​ശ നി​ര​ക്കി​ൽ അ​വ​ർ മാ​റ്റം വ​രു​ത്താം.


നി​ഫ്‌​റ്റി സൂ​ചി​ക 25,709 പോ​യി​ന്‍റി​ൽ​നി​ന്നും മി​ക​വ്‌ കാ​ണി​ച്ച്‌ ഒ​രുവേ​ള മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച 25,972ലെ ​ആ​ദ്യ പ്ര​തി​രോ​ധം ത​ക​ർ​ത്തെ​ങ്കി​ലും റിക്കാ​ർ​ഡാ​യ 26,277ലേ​ക്ക്‌ അ​ടു​ക്കാ​നാ​യി​ല്ല. സൂ​ചി​ക ഉ​യ​ർ​ന്ന​തി​നി​ട​യി​ൽ ഫ​ണ്ടു​ക​ൾ ലാ​ഭ​മെ​ടു​പ്പി​നു രം​ഗ​ത്തിറ​ങ്ങി​യ​തി​നാ​ൽ വാ​രാ​ന്ത്യം നി​ഫ്‌​റ്റി സൂ​ചി​ക 25,795 പോ​യി​ന്‍റി​ലാ​ണ്. ഈ ​വാ​രം 26,026 ആ​ദ്യ പ്ര​തി​രോ​ധം മ​റി​ക​ട​ന്നാ​ൽ 26,258 പോ​യി​ന്‍റി​ൽ വീ​ണ്ടും പ്ര​തി​രോ​ധം ത​ല ഉ​യ​ർ​ത്തും. വി​പ​ണി​യു​ടെ താ​ങ്ങ്‌ 25,640 - 25,486 പോ​യി​ന്‍റി​ലാ​ണ്.


ഇ​ൻ​ഡി​ക്കേ​റ്റു​ക​ൾ പ​ല​തും ഓ​വ​ർ ബോ​ട്ടാ​യ​തി​നാ​ൽ വീ​ണ്ടും ലാ​ഭ​മെ​ടു​പ്പി​നു സാ​ധ്യ​ത, അ​തേസ​മ​യം എം​എസി​ഡി ട്രെ​ൻ​ഡ് ലൈ​നി​നു മു​ക​ളി​ൽ നീ​ങ്ങു​ന്ന​ത്‌ ബു​ള്ളി​ഷ്‌ മ​നോ​ഭാ​വ​ത്തി​ന്‌ ശ​ക്തി​പ​ക​രു​ന്നു. സൂ​പ്പ​ർ ട്രെ​ൻ​ഡും പാ​രാ​ബോ​ളി​ക്കും നി​ക്ഷേ​പ​ക​ർ​ക്കു മു​ന്നി​ൽ പ​ച്ച​ക്കൊ​ടി ഉ​യ​ർ​ത്തി​യ​ത്‌ ഫ​ണ്ടു​ക​ളെ ആ​ക​ർ​ഷി​ക്കാം. ഇ​ന്ത്യാ വോ​ളാ​റ്റി​ലി​റ്റി ഇ​ൻ​ഡെക്‌​സ്‌ 11.59ൽ ​നി​ല​കൊ​ള്ളു​ന്ന​ത്‌ ചാ​ഞ്ചാ​ട്ടസാ​ധ്യ​ത കു​റ​യ്ക്കു​മെ​ന്ന​തും നി​ക്ഷേ​പ​ക​രെ മാ​ടിവി​ളി​ക്കാം. ന​വം​ബ​റി​ൽ സൂ​ചി​ക റി​ക്കാ​ർ​ഡ്‌ ത​ക​ർ​ത്ത്‌ 26,365 പോ​യി​ന്‍റി​ലേ​ക്കും തു​ട​ർ​ന്ന്‌ 26,644ലേ​ക്കും സ​ഞ്ച​രി​ക്കാം. ഇ​തി​നി​ട​യി​ൽ അ​മേ​രി​ക്ക പ​ലി​ശ നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്തി​യാ​ൽ രാ​ജ്യാ​ന്ത​ര ഫ​ണ്ടു​ക​ൾ ഇ​ന്ത്യ​യി​ൽ പി​ടി​മു​റു​ക്കാം.


നി​ഫ്‌​റ്റി ഫ്യൂ​ച്ച​റി​ൽ നാ​ളെ ഒ​ക്‌​ടോ​ബ​ർ സീ​രീ​സ്‌ സെ​റ്റി​ൽ​മെ​ന്‍റാ​ണ്. ഇ​ട​പാ​ടു​കാ​ർ ന​വം​ബ​റി​ലേ​ക്ക്‌ ചു​വ​ടുമാ​റ്റി​യ​തോ​ടെ ക​രാ​റു​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​ച്ചു. 23.5 ല​ക്ഷ​മാ​യി​രു​ന്നു ഓ​പ്പ​ൺ ഇ​ൻ​ട്ര​സ്‌​റ്റ്‌ 56.3 ല​ക്ഷം ക​രാ​റു​ക​ളാ​യി. 25,952ൽ ​നി​ല​കൊ​ള്ളു​ന്ന ന​വം​ബ​ർ 25,580ലെ ​സ​പ്പോ​ർ​ട്ട്‌ നി​ല​നി​ർ​ത്താ​നാ​യാ​ൽ 26,300‐26,450 നെ ​ല​ക്ഷ്യ​മാ​ക്കാം.


സെ​ൻ​സെ​ക്‌​സ്‌ ദീ​പാ​വ​ലി വേ​ള​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്‌​ച​വ​ച്ചു. 83,952 പോ​യി​ന്‍റി​ൽ​നി​ന്നും വാ​ര​മ​ധ്യം 85,290 വ​രെ മു​ന്നേ​റി. ഇ​തി​നി​ട​യി​ലെ ലാ​ഭ​മെ​ടു​പ്പി​ൽ സൂ​ചി​ക ത​ള​ർ​ന്നെ​ങ്കി​ലും വ്യാ​പാ​രാ​ന്ത്യം 84,211 പോ​യി​ന്‍റി​ലാ​ണ്. നി​ല​വി​ലെ ച​ല​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ൽ 85,025 - 85,839 പോ​യി​ന്‍റി​ൽ പ്ര​തി​രോ​ധം നേ​രി​ടാം, വി​ൽ​പ്പ​ന സ​മ്മ​ർ​ദ​മു​ണ്ടാ​യാ​ൽ സെ​ൻ​സെ​ക്‌​സി​ന് 83,661 – 83,111 പോ​യി​ന്‍റി​ൽ താ​ങ്ങു​ണ്ട്‌.


ആ​ഭ്യ​ന്ത​ര ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ പി​ന്നി​ട്ട​ വാ​രം 6552.32 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി, ഒ​രു ദി​വ​സം അ​വ​ർ 607.01 കോ​ടി രൂ​പ​യു​ടെ വി​ൽ​പ്പ​ന​യും ന​ട​ത്തി. ഒ​ക്‌​ടോ​ബ​റി​ലെ മൊ​ത്തം നി​ക്ഷേ​പം 34,595.96 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. തൊ​ട്ട്‌ മു​ൻമാ​സം ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ നി​ക്ഷേ​പി​ച്ച​ത്‌ 65,338.59 കോ​ടി രൂ​പ​യാ​ണ്. വി​ദേ​ശഫ​ണ്ടു​ക​ൾ 1165.9 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി വി​ൽ​പ്പ​ന​യും 1508.68 കോ​ടി രൂ​പ​യു​ടെ വാ​ങ്ങ​ലും ക​ഴി​ഞ്ഞ​വാ​രം ന​ട​ത്തി. ഫോ​റെ​ക്‌​സ്‌ മാ​ർ​ക്ക​റ്റി​ൽ യു​എ​സ്‌ ഡോ​ള​റി​ന്‌ മു​ന്നി​ൽ രൂ​പ​യു​ടെ മൂ​ല്യം 87.95ൽ​നി​ന്നും ഓ​ഗ​സ്‌​റ്റി​നു ശേ​ഷം ആ​ദ്യ​മാ​യി 87.63ലേ​ക്ക്‌ ശ​ക്തി പ്രാ​പി​ച്ചെ​ങ്കി​ലും മാ​ർ​ക്ക​റ്റ്‌ ക്ലോ​സിം​ഗി​ൽ 87.79ലാ​ണ്.


ആ​ഗോ​ള ക്രൂ​ഡ്‌ ഓ​യി​ൽ വി​ല അ​ഞ്ച്‌ മാ​സ​ങ്ങ​ളി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​തി​വാ​ര നേ​ട്ട​ത്തി​ൽ, ക്രൂ​ഡ് ഓ​യി​ൽ ബാ​ര​ലി​ന്‌ 65 ഡോ​ള​റി​ലെ​ത്തി. 67ലെ ​പ്ര​തി​രോ​ധം ക​ട​ന്നാ​ൽ എ​ണ്ണവി​പ​ണി കൂ​ടു​ത​ൽ ചൂ​ടു​പി​ടി​ച്ച്‌ 71 ഡോ​ള​റി​ലേ​ക്ക് സ​ഞ്ച​രി​ക്കാം. ത​ള​ർ​ച്ച നേ​രി​ട്ടാ​ൽ 60 ഡോ​ള​ർ വ​രെ നീ​ങ്ങാം.


ആ​ഗോ​ള സ്വ​ർ​ണവി​പ​ണി ഒ​ൻ​പ​ത്‌ ആ​ഴ്‌​ച​ക​ൾ നീ​ണ്ട ബു​ൾ റാ​ലി​ക്ക്‌ ശേ​ഷം തി​രു​ത്ത​ലി​ലേ​ക്ക്‌ മു​ഖം തി​രി​ച്ചു. ന്യൂ​യോ​ർ​ക്കി​ൽ ട്രോ​യ്‌ ഔ​ൺ​സി​നു 4250 ഡോ​ള​റി​ൽ​നി​ന്നു​ള്ള തി​രി​ച്ചു​വ​ര​വി​ൽ 4375 ഡോ​ള​റി​നു മു​ക​ളി​ൽ ഇ​ടം പി​ടി​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ അ​തി​ശ​ക്ത​മാ​യ വി​ൽ​പ്പ​ന സ​മ്മ​ർ​ദ​ത്തി​ലേ​ക്ക്‌ മ​ഞ്ഞ​ലോ​ഹം വ​ഴു​തി. ഒ​ര​വ​സ​ര​ത്തി​ൽ 4004 ഡോ​ള​റി​ലേ​ക്ക്‌ സാ​ങ്കേ​തി​ക പ​രീ​ക്ഷ​ണം ന​ട​ത്തി​യ സ്വ​ർ​ണം വ്യാ​പാ​രാ​ന്ത്യം 4111 ഡോ​ള​റി​ലാ​ണ്.

Business

സൂ​​ചി​​ക​​ക​​ൾ​​ക്ക് ഇ​​ടി​​വ്


മും​​ബൈ: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ ഇ​​ന്ന​​ലെ ചു​​വ​​പ്പി​​ൽ അ​​വ​​സാ​​നി​​ച്ചു. യു​​എ​​സ് തീ​​രു​​വ​​യി​​ൽ അ​​നി​​ശ്ചി​​ത​​ത്വം തു​​ട​​രു​​ന്ന​​തി​​നാ​​ൽ അ​​പ​​ക​​ട​​സാ​​ധ്യ​​ത​​യു​​ള്ള ഓ​​ഹ​​രി​​ക​​ളി​​ൽ​​നി​​ന്ന് നി​​ക്ഷേ​​പ​​ക​​ർ വി​​ട്ടു​​നി​​ന്നു.
2026 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​ദ്യ പാ​​ദ​​ത്തി​​ലെ വ​​രു​​മാ​​ന സീ​​സ​​ണി​​ന് മു​​ന്നോ​​ടി​​യാ​​യി ജാ​​ഗ്ര​​ത പാ​​ലി​​ച്ച​​തും വി​​പ​​ണി​​യി​​ൽ സ​​മ്മ​​ർ​​ദം വ​​ർ​​ധി​​പ്പി​​ച്ചു.

മൂ​​ന്നു ദി​​വ​​സ​​ത്തെ മു​​ന്നേ​​റ്റ​​ത്തി​​നു​​ശേ​​ഷം സെ​​ൻ​​സെ​​ക്സ് 176 പോ​​യി​​ന്‍റ് (0.21%) താ​​ഴ്ന്ന് 83,536.08ലും ​​നി​​ഫ്റ്റി 46 പോ​​യി​​ന്‍റ് (0.18%) ന​​ഷ്ട​​ത്തി​​ൽ 25,476.10 ലും ​​ക്ലോ​​സ് ചെ​​യ്തു.
ബി​​എ​​സ്ഇ മി​​ഡ്കാ​​പ് 0.05 ശ​​ത​​മാ​​നം ന​​ഷ്ട​​ത്തി​​ലാ​​യ​​പ്പോ​​ൾ സ്മോ​​ൾ​​കാ​​പ് സൂ​​ചി​​ക 0.45 ശ​​ത​​മാ​​നം നേ​​ട്ട​​ത്തി​​ലെ​​ത്തി.

യു​​എ​​സ് തീ​​രു​​വ​​ക​​ളെ​​ക്കു​​റി​​ച്ചു​​ള്ള അ​​നി​​ശ്ചി​​ത​​ത്വം തു​​ട​​രു​​ന്ന​​തി​​നി​​ടെ, റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ്, ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്ക് എ​​ന്നി​​വ​​യു​​ൾ​​പ്പെ​​ടെ വ​​ൻ​​കി​​ട​​ക​​ന്പ​​നി​​ക​​ളി​​ൽ​​നി​​ന്ന് നി​​ക്ഷേ​​പ​​ക​​ർ ലാ​​ഭ​​മെ​​ടു​​പ്പ് ന​​ട​​ത്തി​​യ​​ത് ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി സൂ​​ചി​​ക​​ക​​ളു​​ടെ ന​​ഷ്ട​​ത്തി​​നു കാ​​ര​​ണ​​മാ​​യി.

Business

സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ


മും​​ബൈ: തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലു ദി​​വ​​സ​​ത്തെ നേ​​ട്ട​​ത്തി​​നു​​ശേ​​ഷം ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​സൂ​​ചി​​ക​​ക​​ൾ താ​​ഴ്ച​​യി​​ൽ. നി​​ഫ്റ്റി​​യും സെ​​ൻ​​സെ​​ക്സും ത​​ക​​ർ​​ച്ച​​യെ നേ​​രി​​ട്ട​​പ്പോ​​ൾ മി​​ഡ്കാ​​പ്, സ്മോ​​ൾ​​കാ​​പ് സൂ​​ചി​​ക​​ക​​ൾ നേ​​ട്ട​​ത്തി​​ലെ​​ത്തി. സ​​മ്മി​​ശ്ര​​മാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ളാ​​ണ് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യെ ബാ​​ധി​​ച്ച​​ത്.

സെ​​ൻ​​സെ​​ക്സ് 452 പോ​​യി​​ന്‍റ് (0.54%) താ​​ഴ്ന്ന് 83,606.46ലും ​​നി​​ഫ്റ്റി 121 പോയിന്‍റ് (0.47%) ന​​ഷ്ട​​ത്തി​​ൽ 25,517.05ലും ​​ക്ലോ​​സ് ചെ​​യ്തു. ബി​​എ​​സ്ഇ മി​​ഡ്കാ​​പ്, സ്മോ​​ൾ​​കാ​​പ് സൂ​​ചി​​ക​​ക​​ൾ ഉ​​യ​​ർ​​ന്ന് യ​​ഥാ​​ക്ര​​മം 0.67 ശ​​ത​​മാ​​ന​​ത്തി​​ലും 0.81 ശ​​ത​​മാ​​ന​​ത്തി​​ലും ക്ലോ​​സ് ചെ​​യ്തു. നി​​ഫ്റ്റി മി​​ഡ്കാ​​പ് (0.60%), നി​​ഫ്റ്റി സ്മോ​​ൾ​​കാ​​പ് (0.52%) ഉ​​യ​​ർ​​ന്ന് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

മി​​ഡ്കാ​​പ്, സ്മോ​​ൾ​​കാ​​പ് സൂ​​ചി​​ക​​ക​​ളി​​ലു​​ണ്ടാ​​യ നേ​​ട്ടത്തോടെ ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത മൊ​​ത്തം ക​​ന്പ​​നി​​ക​​ളു​​ടെ വി​​പ​​ണി മൂ​​ല​​ധ​​ന​​ത്തി​​ൽ ന​​ഷ്ട​​മു​​ണ്ടാ​​യി​​ല്ല. 460 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ​​നി​​ന്ന് ഒ​​രു ല​​ക്ഷം കോ​​ടി രൂ​​പ ഉ​​യ​​ർ​​ന്ന് 461 ല​​ക്ഷം കോ​​ടി​​യി​​ലെ​​ത്തി.


ജൂ​​ണി​​ൽ നി​​ഫ്റ്റി 50 തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം മാ​​സ​​വും നേ​​ട്ട​​ത്തി​​ലെ​​ത്തി. ജൂ​​ണി​​ൽ മൂ​​ന്നു ശ​​ത​​മാ​​ന​​മാ​​ണ് ഉ​​യ​​ർ​​ന്ന​​ത്. വാ​​ർ​​ഷി​​ക ക​​ണ​​ക്കി​​ൽ സൂ​​ചി​​ക 7.5 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ നേ​​ട്ട​​മാ​​ണു​​ണ്ടാ​​ക്കി​​യ​​ത്.

Business

വി​പ​ണി​യിൽ കാ​ള​ക്കു​തി​പ്പ്

മും​​ബൈ: തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ദി​​ന​​വും ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ കു​​തി​​ച്ചു. സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ഒ​​രു ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ മു​​ന്നേ​​റി. പോ​​സി​​റ്റീ​​വാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ളും ഭൗ​​മ​​രാ​​ഷ്ട്രീ​​യ സം​​ഘ​​ർ​​ഷ​​ങ്ങ​​ളി​​ൽ അ​​യ​​വു​​ണ്ടാ​​യ​​തു​​മാ​​ണ് വി​​പ​​ണി​​യി​​ൽ ഉ​​ണ​​ർ​​വു​​ണ്ടാ​​ക്കി​​യ​​ത്. ഫി​നാ​ൻ‌​ഷ​ൽ, മെ​റ്റ​ൽ ഓ​ഹ​രി​ക​ളി​ലു​ണ്ടാ​യ മി​ക​വി​ലാ​ണ് വി​പ​ണി ഇ​ന്ന​ലെ കു​തി​ച്ച​ത്.


നി​​ഫ്റ്റി 304 പോ​​യി​​ന്‍റ് (1.21%) ഉ​​യ​​ർ​​ന്ന് ഒ​​ന്പ​​ത് മാ​​സ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 25,549ൽ ​​അ​​വ​​സാ​​നി​​ച്ചു. സെ​​ൻ​​സെ​​ക്സ് 1003 പോ​​യി​​ന്‍റ് (1.21%) നേ​​ട്ട​​ത്തി​​ൽ 83,759ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. 2024 ഒ​​ക്ടോ​​ബ​​റി​​നു​​ശേ​​ഷ​​മു​​ള്ള ഉ​​യ​​ർ​​ന്ന ലെ​​വ​​ലാ​​ണ്. ര​​ണ്ട് സൂ​​ചി​​ക​​ക​​ളും ഇ​​പ്പോ​​ൾ സെ​​പ്റ്റം​​ബ​​റി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​നേ​​ക്കാ​​ൾ 2.3% താ​​ഴെ​​യാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്. ബി​എ​സ്ഇ​യി​ൽ ലി​സ്റ്റ് ചെ​യ്ത മൊ​ത്തം ക​ന്പ​നി​ക​ളു​ടെ വി​പ​ണി മൂ​ല​ധ​നം 3.33 ല​ക്ഷം കോ​ടി രൂ​പ ഉ​യ​ർ​ന്ന് 457.33 ല​ക്ഷം കോ​ടി​യി​ലെ​ത്തി.


വി​​ശാ​​ല സൂ​​ചി​​ക​​ക​​ളി​​ൽ നി​​ഫ്റ്റി മി​​ഡ്കാ​​പ് 0.59 ശ​​ത​​മാ​​ന​​വും സ്മോ​​ൾ​​കാ​​പ് 0.42 ശ​​ത​​മാ​​ന​​വും മു​​ന്നേ​​റി.


മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ മെ​​റ്റ​​ൽ ഓ​​ഹ​​രി​​ക​​ൾ വി​​പ​​ണി​​യു​​ടെ കു​​തി​​പ്പി​​ന് ചു​​ക്കാ​​ൻ പി​​ടി​​ച്ചു. നി​​ഫ്റ്റി മെ​​റ്റ​​ലി​​ലെ എ​​ല്ലാ ഘ​​ട​​ക​​ങ്ങളും നേ​​ട്ട​​ത്തി​​ൽ അ​​വ​​സാ​​നി​​ച്ചു. ഇ​​ത് സൂ​​ചി​​ക​​യെ 2.3 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി​​ച്ചു. ഇ​​തി​​നു പി​​ന്നാ​​ലെ ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ് ഓ​​ഹ​​രി​​ക​​ളും ഉ​​യ​​ർ​​ന്നു. ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ൽ കു​​ത്ത​​നെ​​യു​​ണ്ടാ​​യ ഇ​​ടി​​വ് ഓ​​യി​​ൽ മാ​​ർ​​ക്ക​​റ്റിം​​ഗ് ക​​ന്പ​​നി​​ക​​ളു​​ടെ ഓ​​ഹ​​രി​​ക​​ളെ ഉ​​യ​​ർ​​ത്തി. നി​​ഫ്റ്റി ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ് സൂ​​ചി​​ക 1.86 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്നു. നി​ഫ്റ്റി ബാ​ങ്ക്, ഫി​നാ​ൻ​ഷ​ൽ സ​ർ​വീ​സ് സൂ​ചി​ക​ക​ൾ യ​ഥാ​ക്ര​മം ഒ​രു ശ​ത​മാ​നം, 1.5 ശ​ത​മാ​നം നേ​ട്ടം സ്വ​ന്ത​മാ​ക്കി.


നേ​​ട്ട​​ത്തി​​നു കാ​​ര​​ണ​​ങ്ങ​​ൾ
വെ​​ടി നി​​ർ​​ത്ത​​ലും യു​​എ​​സ്-​​ഇ​​റാ​​ൻ ച​​ർ​​ച്ച​​യും:-​പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ ഇ​​റാ​​നും ഇ​​സ്ര​​യേ​​ലും വെ​​ടി​​നി​​ർ​​ത്ത​​ൽ ക​​രാ​​ർ പാ​​ലി​​ക്കു​​ന്ന​​ത്. കൂ​​ടാ​​തെ അ​​ടു​​ത്ത​​യാ​​ഴ്ച അ​​മേ​​രി​​ക്ക​​ൻ-​​ഇ​​റേ​​നി​​യ​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ച​​ർ​​ച്ച ന​​ട​​ത്തു​​മെ​​ന്ന യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ ഉ​​റ​​പ്പും വി​​പ​​ണി​​യെ സ​​ഹാ​​യി​​ച്ചു.


ആ​​ഗോ​​ള സൂ​​ച​​ന​​ക​​ൾ:-​ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ൾ വ​​ലി​​യ തോ​​തി​​ൽ ഉ​​യ​​ർ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു. ജ​​പ്പാ​​നി​​ലെ നി​​ക്കി 225 ഉം ​​ചൈ​​ന​​യു​​ടെ ഷാ​​ങ്ഹാ​​യ് കോ​​ന്പോ​​സി​​റ്റും നേ​​ട്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തി​​യ​​ത്. യു​​എ​​സ് വി​​പ​​ണി​​ക​​ൾ രാ​​ത്രി മു​​ഴു​​വ​​ൻ സ​​മ്മി​​ശ്ര​​മാ​​യി അ​​വ​​സാ​​നി​​ച്ചു. ഇ​​ന്ന​​ലെ രാ​​വി​​ലെ​​യും യു​​എ​​സ് വി​​പ​​ണി​​ക​​ൾ​​ക്ക് പോ​​സി​​റ്റീ​​വ് ഓ​​പ്പ​​ണിം​​ഗാ​​ണ് ന​​ട​​ത്തി​​യ​​ത്.


രൂ​​പ ശ​​ക്തി​​പ്രാ​​പി​​ച്ചു, ഡോ​​ള​​ർ സൂ​​ചി​​ക താ​ഴ്ന്ന നി​ല​​യി​ൽ:-​ദു​​ർ​​ബ​​ല​​മാ​​യി തു​​ട​​രു​​ന്ന ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം ഉ​​യ​​ർ​​ന്നു. 38 പൈ​​സ ഉ​​യ​​ർ​​ന്ന് 85.71ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. ഫെ​​ഡ​​റ​​ൽ റി​​സ​​വ​​ർ ചെ​​യ​​ർ​​മാ​​ൻ ജെ​​റോം പ​​വ​​ലി​​നെ​​തി​​രേ പ്ര​​സി​​ഡ​​ന്‍റ് ട്രം​​പി​​ന്‍റെ പു​​തി​​യ വി​​മ​​ർ​​ശ​​ന​​ത്തി​​നു പി​​ന്നാ​​ലെ ഡോ​​ള​​ർ സൂ​​ചി​​ക മൂ​​ന്നു വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​യാ​​യ 97ലെ​​ത്തി.


ആ​​ഭ്യ​​ന്ത​​ര നി​​ക്ഷേ​​പ​​​​ക​​രു​​ടെ പി​​ന്തു​​ണ:- വി​​ദേ​​ശ നി​​ക്ഷേ​​പ​​ർ വി​​ൽ​​പ്പ​​ന​​ക്കാ​​രാ​​യി തു​​ട​​രു​​ന്പോ​​ഴും ആ​​ഭ്യ​​ന്ത​​ര സ്ഥാ​​പ​​ന നി​​ക്ഷേ​​പ​​ക​​ർ വാ​​ങ്ങ​​ലു​​കാ​​രാ​​യി.

Business

കു​​തി​​പ്പു തു​​ട​​ർ​​ന്ന് വി​​പ​​ണി

മും​​ബൈ: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രിവി​​പ​​ണി​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ദി​​വ​​സ​​വും മു​​ന്നേ​​റ്റം ന​​ട​​ത്തി. മീ​​ഡി​​യ, ഐ​​ടി, ക​​ണ്‍​സ്യൂ​​മ​​ർ ഡ്യു​​റ​​ബി​​ൾ​​സ്, ഓ​​ട്ടോ മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ വാ​​ങ്ങ​​ലു​​ണ്ടാ​​യ​​താ​​ണ് വി​​പ​​ണി​​ക്കു ക​​രു​​ത്താ​​യ​​ത്. ഇ​​റാ​​ൻ-​​ഇ​​സ്ര​​യേ​​ൽ സം​​ഘ​​ർ​​ഷ​​ത്തി​​ന് അ​​യ​​വു​​ വ​​ന്ന​​തും ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ൽ കു​​റ​​വു​​ണ്ടാ​​യ​​തും വി​​പ​​ണി​​യി​​ൽ പ്ര​​തി​​ഫ​​ലി​​ച്ചു.


എ​​ൻ​​എ​​സ്ഇ നി​​ഫ്റ്റി 200.40 പോ​​യി​​ന്‍റ് 0.80 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 25,245ലെ​​ത്തി. ഈ ​​വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ല​​യി​​ലാ​​ണ് നി​​ഫ്റ്റി​​യെ​​ത്തി​​യ​​ത്. 2025ൽ ​​ആ​​ദ്യ​​മായാ​​ണ് നി​​ഫ്റ്റി 25,200 പോ​​യി​​ന്‍റ് ക​​ട​​ക്കു​​ന്ന​​ത്. നി​​ഫ്റ്റി​​യി​​ലെ 50 ഓ​​ഹ​​രി​​ക​​ളി​​ൽ 41 എ​​ണ്ണം നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​പ്പോ​​ൾ ഒ​​ന്പ​​തെ​​ണ്ണ​​മാ​​ണ് താ​​ഴ​​്ന്ന​​ത്.


ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 700 പോ​​യി​​ന്‍റ് (0.85%) മു​​ന്നേ​​റി 82,756ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത മൊ​​ത്തം ക​​ന്പ​​നി​​ക​​ളു​​ടെ വി​​പ​​ണി മൂ​​ല​​ധ​​നം നാ​​ലു ല​​ക്ഷം കോ​​ടി രൂ​​പ ഉ​​യ​​ർ​​ന്ന് 454 ല​​ക്ഷം കോ​​ടി​​യി​​ലെ​​ത്തി.


നി​ഫ്റ്റി മി​ഡ്കാ​പ് 0.44 ശ​ത​മാ​ന​വും സ്മോ​ൾ​കാ​പ് 1.49 ശ​ത​മാ​ന​വും ഉ​യ​ർ​ന്നു.
നിഫ്റ്റി മീ​​ഡി​​യ സൂ​​ചി​​ക 1.99 ശ​​ത​​മാ​​നം മു​​ന്നേ​​റി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​പ്പോ​​ൾ പ്ര​​തി​​രോ​​ധ മേ​​ഖ​​ല​​യി​​ൽ വി​​ൽ​​പ്പ​​നസ​​മ്മ​​ർ​​ദ​​മേ​​റി​​യ​​തോ​​ടെ ര​​ണ്ടു ശ​​ത​​മാ​​നം ഇ​​ടി​​വു​​ണ്ടാ​​യി. ലാ​​ർ​​ജ് കാ​​പ് ഓ​​ഹ​​രി​​ക​​ളി​​ൽ ഐ​​ടി​​യും ഓ​​ട്ടോ​​യും മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്തി. ഡോ​​ള​​ർ ശ​​ക്തി​​പ്പെ​​ട്ട​​തി​​ന്‍റെ ഫ​​ല​​മാ​​ണി​​ത്.

Business

ബു​ള്ളി​ഷ് ട്രെ​ൻ​ഡി​ൽ സൂ​ചി​ക​ക​ൾ


ഓഹരി അവലോകനം
സോ​​​ണി​​​യ ഭാ​​​നു

ചെ​​റി​​യൊ​​രു ത​​ള​​ർ​​ച്ച​​യ്ക്കു ശേ​​ഷം ഓ​​ഹ​​രി വി​​പ​​ണി വീ​​ണ്ടും ചി​​റ​​കു വി​​രി​​ച്ചു. ഏ​​പ്രി​​ൽ മ​​ധ്യം ഉ​​ട​​ലെ​​ടു​​ത്ത ബു​​ൾ റാ​​ലി​​യു​​ടെ ആ​​ക്കം വ​​ർ​​ധി​​ക്കു​​ന്ന​​ത് ക​​ണ്ട് വി​​ദേ​​ശ നി​​ഷേ​​പ​​ക​​ർ വി​​ൽ​​പ്പ​​ന കു​​റ​​ച്ച് പു​​തി​​യ വാ​​ങ്ങ​​ലു​​ക​​ൾ​​ക്ക് ഉ​​ത്സാ​​ഹം കാ​​ണി​​ച്ചു. പി​​ന്നി​​ട്ട​​വാ​​രം അ​​വ​​ർ 21,000 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ വാ​​രി​​കൂ​​ട്ടി. നി​​ഫ്റ്റി മു​​ൻ​​വാ​​രം സൂ​​ചി​​പ്പി​​ച്ച പ്ര​​തി​​രോ​​ധ​​ത്തി​​ന് ഒ​​രു പോ​​യി​​ന്‍റ് മു​​ക​​ളി​​ൽ ഇ​​ടം ക​​ണ്ട​​ത്തി​​യ​​ത് വി​​പ​​ണി​​യു​​ടെ അ​​ടി​​ത്ത​​റ കൂ​​ടു​​ത​​ൽ ശ​​ക്തമാക്കാം. നി​​ഫ്റ്റി 393 പോ​​യി​​ന്‍റും സെ​​ൻ​​സെ​​ക്സ് 1289 പോ​​യി​​ന്‍റും ക​​ഴി​​ഞ്ഞ​​വാ​​രം വ​​ർ​​ധി​​ച്ചു.
24,718 പോ​​യി​​ന്‍റി​​ൽ ഇ​​ട​​പാ​​ടു​​ക​​ൾ തു​​ട​​ങ്ങി​​യ നി​​ഫ്റ്റി വാ​​ര​​ത്തി​​ന്‍റെ ആ​​ദ്യ പ​​കു​​തി​​യി​​ൽ നേ​​രി​​യ റേ​​ഞ്ചി​​ൽ ചാ​​ഞ്ചാ​​ടിയ ശേ​​ഷം വാ​​രാ​​വ​​സാ​​നം നി​​ർ​​ണാ​​യ​​ക​​മാ​​യ 25,000 പോ​​യി​​ന്‍റ് മ​​റി​​ക​​ട​​ന്നു. ഇ​​തോ​​ടെ മു​​ൻ​​വാ​​രം ഇ​​തേ കോ​​ള​​ത്തി​​ൽ സൂ​​ചി​​പ്പി​​ച്ച ആ​​ദ്യ പ്ര​​തി​​രോ​​ധ​​മാ​​യ 25,135 ത​​ട​​സം ഭേ​​ദി​​ച്ച് 25,136ലേ​​ക്ക് ക​​യ​​റി വി​​പ​​ണി ക​​രു​​ത്ത് വ്യ​​ക്ത​​മാ​​ക്കി. മു​​ന്നേ​​റ്റം കേ​​വ​​ലം ഒ​​റ്റ പോ​​യി​​ന്‍റി​​ലെ​​ങ്കി​​ലും വി​​പ​​ണി​​യു​​ടെ അ​​ടി​​യൊ​​ഴു​​ക്കി​​ന്‍റെ ക​​രു​​ത്തി​​നെ അ​​ത് വ്യ​​ക്ത​​മാ​​ക്കു​​ന്നു. വാ​​രാ​​ന്ത്യ ദി​​ന​​ത്തി​​ലെ ഈ ​​പ്ര​​ക​​ട​​ന​​ത്തി​​ന് ശേ​​ഷം നി​​ഫ്റ്റി 25,112 പോ​​യി​​ന്‍റി​​ൽ ക്ലോ​​സിം​​ഗ് ന​​ട​​ന്നു.
ഡെ​​യ്‌​​ലി, വീ​​ക്ക‌്‌​​ലി ചാ​​ർ​​ട്ടു​​ക​​ളി​​ൽ നി​​ഫ്റ്റി ബു​​ള്ളി​​ഷാ​​ണ്. അ​​താ​​യ​​ത് ദീ​​പാ​​വ​​ലി വേ​​ള​​യി​​ൽ 27,500ന് ​​മു​​ക​​ളി​​ൽ ഇ​​ടം ക​​ണ്ടെ​​ത്തു​​ക​​യെ​​ന്ന യ​​ജ്ഞ​​ത്തി​​ലാ​​ണ് നി​​ഫ്റ്റി. സാ​​ന്പ​​ത്തി​​ക, രാ​​ഷ‌്ട്രീ​​യ മേ​​ഖ​​ല​​യി​​ലെ ച​​ല​​ന​​ങ്ങ​​ളും മി​​ക​​ച്ച മ​​ൺ​​സൂ​​ണും കു​​തി​​പ്പി​​നു​​ള്ള, അ​​ല്ല റി​​ക്കാ​​ർ​​ഡ് കു​​തി​​പ്പി​​നു​​ള്ള സാ​​ധ്യ​​ത​​ക​​ളി​​ലേ​​ക്കു വി​​ര​​ൽചൂ​​ണ്ടു​​ന്നു. ഈ​​വാ​​രം എ​​ൻ​​എ​​സ്ഇ സൂ​​ചി​​ക​​ 25,262ലെ ​​ആ​​ദ്യ പ്ര​​തി​​രോ​​ധം ത​​ക​​ർ​​ത്താ​​ൽ വാ​​രാ​​ന്ത്യ​​തോ​​ടെ 25,412 -25,836 നെ ​​ല​​ക്ഷ്യ​​മാ​​ക്കി ചു​​വ​​ടു​​വ​​യ്ക്കും.
ഇ​​തി​​നി​​ട​​യി​​ൽ യുഎ​​സ് ബ​​ങ്ക​​ർ ബ​​സ്റ്റ​​ർ ബോം​​ബു​​ക​​ൾ ഇ​​റാ​​നി​​ൽ വ​​ർ​​ഷി​​ച്ച​​തി​​നോ​​ടു​​ള്ള തെ​​ക്കുകി​​ഴ​​ക്ക​​ൻ ഏ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലെ ഓ​​ഹ​​രി വി​​പ​​ണി​​ക​​ൾ ഇ​​ന്ന് രാ​​വി​​ലെ പ്ര​​തി​​ക​​രി​​ച്ചാ​​ൽ സ്വാ​​ഭാ​​വി​​ക​​മാ​​യും നി​​ഫ്റ്റി സൂ​​ചി​​ക 24,836-24,560 ലെ ​​സ​​പ്പോ​​ർ​​ട്ടി​​ൽ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ ന​​ട​​ത്തും. എ​​ന്നാ​​ൽ, ഇ​​തേ വി​​ഷ​​യം ആ​​ഘോ​​ഷ​​മാ​​ക്കാ​​ൻ യു​​എ​​സ്, യൂറോ​​പ്യ​​ൻ വി​​പ​​ണി​​ക​​ൾ മു​​തി​​ർ​​ന്നാ​​ൽ അ​​തി​​ന്‍റെ പ്ര​​തി​​ഫ​​ല​​നം വ​​രുംദി​​ന​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ അ​​ട​​ക്ക​​മു​​ള്ള ഓ​​ഹ​​രി ഇ​​ൻ​​ഡ​​ക്സു​​ക​​ൾ ഉ​​ത്സ​​വ​​മാ​​ക്കാം. നി​​ഫ്റ്റി​​യു​​ടെ സാ​​ങ്കേ​​തി​​ക വ​​ശ​​ങ്ങ​​ൾ വീ​​ക്ഷി​​ച്ചാ​​ൽ എം​​എ​​സി​​ഡി​​യും സൂ​​പ്പ​​ർ ട്രെ​​ൻ​​ഡും ബു​​ള്ളി​​ഷാ​​ണ്.
നി​​ഫ്റ്റി ജൂ​​ൺ ഫ്യൂ​​ച്ച​​ർ 1.6 ശ​​ത​​മാ​​നം നേ​​ട്ട​​ത്തി​​ൽ 24,727ൽ​​നി​​ന്നും 25,112ലേ​​ക്ക് ക​​യ​​റി. വി​​പ​​ണി​​യി​​ലെ ഓ​​പ്പ​​ൺ ഇ​​ന്‍റ​​റ​​സ്റ്റ് 118 ലക്ഷം ക​​രാ​​റു​​ക​​ളി​​ൽനി​​ന്നും എ​​ട്ട് ശ​​ത​​മാ​​നം കു​​റ​​ഞ്ഞ് 108 ല​​ക്ഷം ക​​രാ​​റു​​ക​​ളാ​​യി. അ​​തേസ​​മ​​യം ജൂ​​ലൈ -ഓ​​ഗ​​സ്റ്റ് ക​​രാ​​റു​​ക​​ൾ നാ​​ല് ശ​​ത​​മാ​​നം വ​​ർ​​ധ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി 190 ല​​ക്ഷ​​ത്തി​​ലേ​​ക്ക് എ​​ത്തി​​യ​​ത് വി​​ര​​ൽ ചൂണ്ടു​​ന്ന​​ത് വി​​പ​​ണി​​യി​​ൽ ബു​​ൾ ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തെ​​യാ​​ണ്.
മു​​ൻ​​വാ​​രം സൂ​​ചി​​പ്പി​​ച്ച​​ത് ശ​​രി​​വ​​ച്ച് സെ​​ൻ​​സെ​​ക്സ് ബു​​ള്ളി​​ഷ് ട്രെ​​ൻ​​ഡ് നി​​ല​​നി​​ർ​​ത്തി. സൂ​​ചി​​ക 81,118 പോ​​യി​​ന്‍റി​​ൽനി​​ന്നും ക​​ഴി​​ഞ്ഞ ല​​ക്കം വ്യ​​ക്ത​​മാ​​ക്കി​​യ 82,456ലെ ​​ആ​​ദ്യ പ്ര​​തി​​രോ​​ധം ക​​ട​​ന്ന് 82,495ലേക്ക് ക​​യ​​റി. ഇ​​തു ഫ​​ണ്ടു​​ക​​ൾ ലാ​​ഭ​​മെ​​ടു​​പ്പി​​നു​​ള്ള അ​​വ​​സ​​ര​​മാ​​ക്കി​​യ​​ത് അ​​ൽ​​പ്പം ത​​ള​​ർ​​ത്തി; വാ​​രാ​​ന്ത്യം 82,495 പോ​​യി​​ന്‍റി​​ലാ​​ണ്. ഈ​​വാ​​രം സെ​​ൻ​​സെ​​ക്സി​​ന് 82,899ലെ ​​പ്ര​​തി​​രോ​​ധം ഭേ​​ദി​​ക്കാ​​നാ​​യാ​​ൽ 83,390 പോ​​യി​​ന്‍റി​​നെ ല​​ക്ഷ്യ​​മാ​​ക്കും. ഉ​​യ​​ർ​​ന്ന റേ​​ഞ്ചി​​ൽ ലാ​​ഭ​​മെ​​ടു​​പ്പി​​ന് നീ​​ക്കം ന​​ട​​ന്നാ​​ൽ വി​​പ​​ണി​​ക്ക് 81,512-80,616ൽ ​​താ​​ങ്ങ് പ്ര​​തീ​​ക്ഷി​​ക്കാം.
വി​​ദേ​​ശ ഫ​​ണ്ടു​​ക​​ൾ വി​​ൽ​​പ്പ​​ന തോ​​ത് കു​​റ​​ച്ചു. 2539 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ വി​​റ്റ​​ത് ഒ​​ഴി​​ച്ചാ​​ൽ മ​​റ്റ് പ്ര​​വൃ​​ത്തിദി​​ന​​ങ്ങ​​ളി​​ലാ​​യി അ​​വ​​ർ നി​​ക്ഷേ​​പ​​ച്ച​​ത് 21,249.02 കോ​​ടി രൂ​​പ​​യാ​​ണ്. ആ​​ഭ്യ​​ന്ത​​ര ഫ​​ണ്ടു​​ക​​ൾ നി​​ക്ഷേ​​പ​​ക​​ന്‍റെ മേ​​ല​​ങ്കി​​യി​​ൽ രം​​ഗ​​ത്ത് സ​​ജീ​​വ​​മാ​​ണ്. അ​​വ​​ർ 3049.88 കോ​​ടി രൂ​​പ​​യു​​ടെ വി​​ൽ​​പ്പ​​ന ന​​ട​​ത്തി​​യെ​​ങ്കി​​ലും പി​​ന്നീ​​ട് 15,685.46 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങി.
രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്ത​​ക​​ർ​​ച്ച
ഡോ​​ള​​റി​​ന് മു​​ന്നി​​ൽ രൂ​​പ​​യ്ക്ക് മൂ​​ല്യത്ത​​ക​​ർ​​ച്ച. രൂ​​പ 86.06ൽനി​​ന്നും 86.89ലേ​​ക്ക് ദു​​ർ​​ബ​​ല​​മാ​​യ ശേ​​ഷം 86.58ലാ​​ണ്. രൂ​​പ 86.30ലേ​​ക്കും തു​​ട​​ർ​​ന്ന് 86.00ലേ​​ക്ക് മി​​ക​​വി​​ന് ശ്ര​​മി​​ക്കാം. 85.90ലേ​​ക്ക് ക​​രു​​ത്ത് നേ​​ടാ​​നാ​​യി​​ല്ലെ​​ങ്കി​​ൽ വൈ​​കാ​​തെ 87-88 റേ​​ഞ്ചി​​ലേ​​ക്ക് ദു​​ർ​​ബ​​ല​​മാ​​വും.
ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ഉ​​യ​​ർ​​ന്നേ​​ക്കും
ഇ​​റാ​​നി​​ലെ ആ​​ണ​​വകേ​​ന്ദ്ര​​ങ്ങ​​ൾ​​ക്ക് നേ​​രേ​​യു​​ള്ള അ​​മേ​​രി​​ക്ക​​ൻ ആ​​ക്ര​​മ​​ണം പ​​ശ്ചി​​മേ​​ഷ്യ​​ൻ സം​​ഘ​​ർ​​ഷാ​​വ​​സ്ഥ കൂ​​ടു​​ത​​ൽ രൂ​​ക്ഷ​​മാ​​ക്കും. ക്രൂ​​ഡ് ഓ​​യി​​ൽ ബാ​​ര​​ലി​​ന് 70 ഡോ​​ള​​റി​​ൽ നി​​ന്നും 79 ഡോ​​ള​​ർ വ​​രെ ഉ​​യ​​ർ​​ന്ന ശേ​​ഷം 77.20 ഡോ​​ള​​റി​​ലാ​​ണ്. മേ​​ഖ​​ല​​യി​​ലെ വ​​ർ​​ധി​​ച്ചുവ​​രു​​ന്ന ഭൗ​​മ​​രാ​​ഷ്ട്രീ​​യ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ എ​​ണ്ണവി​​ല​​യി​​ൽ പ്ര​​തി​​ഫ​​ലി​​ക്കു​​മെ​​ന്ന​​ത് ആ​​ഗോ​​ള മാ​​ർ​​ക്ക​​റ്റ് ചൂ​​ടു​​പി​​ടി​​ക്കാ​​ൻ ഇ​​ട​​യാ​​ക്കി സാ​​മ്പ​​ത്തി​​ക മേ​​ഖ​​ല​​യി​​ലും സ​​മ്മ​​ർ​​ദം സൃ​​ഷ്ടി​​ക്കാം.
ഹോ​​ർ​​മു​​സ് ക​​ട​​ലിടുക്ക് വ​​ഴി​​യു​​ള​​ള ക​​പ്പ​​ൽ നീ​​ക്ക​​ങ്ങ​​ൾ​​ക്ക് ത​​ട​​സം നേ​​രി​​ട്ടാ​​ൽ ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ബാ​​ര​​ലി​​ന് 130 ഡോ​​ള​​റി​​ലേ​​ക്ക് നീ​​ങ്ങു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക ത​​ലയുയ​​ർ​​ത്തു​​ന്നു. ആ​​ഗോ​​ള ക​​യ​​റ്റു​​മ​​തി​​യു​​ടെ ഏ​​താ​​ണ്ട് ഇ​​രു​​പ​​ത് ശ​​ത​​മാ​​നം നീ​​ക്കു​​ന്ന ക​​പ്പ​​ൽ​​പ്പാ​​ത​​യാ​​ണ് ഏ​​റെ പ്രാ​​ധാ​​ന്യ​​മു​​ള്ള ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക്, ഇ​​തി​​ന്‍റെ നി​​യ​​ന്ത്ര​​ണം ഇ​​റാ​​ൻ കൈ​​പി​​ടി​​യി​​ൽ ഒ​​തു​​ക്കാം. 2023ൽ ​​രേ​​ഖ​​പ്പെ​​ടു​​ത്തി​​യ 97 ഡോ​​ള​​റാ​​ണ് അ​​ടു​​ത്ത കാ​​ല​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്ക്.
സ്വ​​ർ​​ണം മു​​ന്നേ​​റാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ഉ​​യ​​ർ​​ന്ന റേ​​ഞ്ചി​​ലെ ലാ​​ഭ​​മെ​​ടു​​പ്പ് തി​​രി​​ച്ച​​ടി​​യാ​​യി. ട്രോ​​യ് ഔ​​ൺ​​സി​​ന് 3430 ഡോ​​ള​​റി​​ൽനി​​ന്നും 3453 ല​​ക്ഷ്യ​​മാ​​ക്കി​​യെ​​ങ്കി​​ലും 3449 ഡോ​​ള​​ർ വ​​രെയേ ഉ​​യ​​രാ​​നാ​​യു​​ള്ളൂ. ലാ​​ഭ​​മെ​​ടു​​പ്പി​​ൽ 3340ലേ​​ക്ക് ഇ​​ടി​​ഞ്ഞ ശേ​​ഷം 3369 ഡോ​​ള​​റി​​ലാ​​ണ്. താ​​ത്ക്കാ​​ലി​​ക​​മാ​​യി 3204-3450 ഡോ​​ള​​ർ റേ​​ഞ്ചി​​ന് പു​​റ​​ത്ത് ക​​ട​​ന്നാ​​ൽ മാ​​ത്ര​​മേ വൃ​​ക്ത​​മാ​​യ ഒ​​രു ദി​​ശ ക​​ണ്ടെ​​ത്താ​​നാ​​വൂ.

Business

വി​പ​ണി​ക​ളി​ൽ കു​തി​പ്പ്

 

മും​​ബൈ: ദ​​ലാ​​ൽ സ്ട്രീ​​റ്റി​​ൽ കാ​​ള​​ക്കൂ​​റ്റ​​ൻ​​മാ​​ർ തി​​രി​​ച്ചെ​​ത്തി. വ്യാ​​പാ​​ര​​ദി​​ന​​ത്തി​​ന്‍റെ അ​​വ​​സാ​​ന മ​​ണി​​ക്കൂ​​റു​​ക​​ളി​​ൽ വി​​ശാ​​ല സൂ​​ചി​​ക​​ക​​ളി​​ലു​​ണ്ടാ​​യ ഉ​​യ​​ർ​​ന്ന വാ​​ങ്ങ​​ലു​​ക​​ളാ​​ണ് ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ളാ​​യ നി​​ഫ്റ്റി 50, സെ​​ൻ​​സെ​​ക്സ് എ​​ന്നി​​വ​​യെ ഒ​​രു ശ​​ത​​മാ​​നം ക​​ട​​ത്തി​​യ​​ത്. തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നു ദി​​വ​​സ​​ത്തെ ഇ​​ടി​​വി​​നു​​ശേ​​ഷ​​മാ​​ണ് ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ മു​​ന്നേ​​റ്റം ന​​ട​​ത്തി​​യ​​ത്.
ഇ​​റാ​​ൻ-​​ഇ​​സ്ര​​യേ​​ൽ സം​​ഘ​​ർ​​ഷ​​ത്തി​​നി​​ടെ​​യും ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ൽ കു​​റ​​വുണ്ടാകുകയും വി​​ദേ​​ശ സ്ഥാ​​പ​​ന നി​​ക്ഷേ​​പ​​ക​​ർ വീ​​ണ്ടും വാ​​ങ്ങ​​ലു​​ക​​ൾ ആ​​രം​​ഭി​​ക്കു​​ക​​യും ചെ​​യ്ത​​തോ​​ടെ, നി​​ഫ്റ്റി 25,000 പോ​​യി​​ന്‍റ് ക​​ട​​ന്നു. അ​​തേ​​സ​​മ​​യം 30 ഓ​​ഹ​​രി​​ക​​ളു​​ള്ള സെ​​ൻ​​സെ​​ക്സ് 1000ത്തി​​ലേ​​റെ പോ​​യി​​ന്‍റു​​ക​​ൾ ഉ​​യ​​ർ​​ന്നു.
81354.85 പോ​​യി​​ന്‍റ് എ​​ന്ന നി​​ല​​യി​​ലാ​​ണ് വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച​​ത്. ത​​ലേ​​ന്ന് 81,361.87ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ഇ​​ന്ന​​ലെ വ്യാ​​പാ​​ര​​ത്തി​​നി​​ടെ 1133 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 82494.49ലെ​​ത്തി. മ​​റു​​വ​​ശ​​ത്ത് നി​​ഫ്റ്റി 24,787.65ലാ​​ണ് വ്യാ​​പാ​​രം തു​​ട​​ങ്ങി​​യ​​ത്. ത​​ലേ​​ന്ന് 24,793.25ൽ ​​വ്യാ​​പാരംം അ​​വസാ​​നി​​പ്പി​​ച്ച നി​​ഫ്റ്റി വ്യാ​​പാ​​ര​​ത്തി​​നി​​ടെ 1.4 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 25,136.20ലെ​​ത്തി.
ഇ​​ന്ന​​ലെ സെ​​ൻ​​സെ​​ക്സ് 1046.30 പോ​​യി​​ന്‍റ് (1.29%) മു​​ന്നേ​​റി 82,408.17ലും ​​നി​​ഫ്റ്റി 319.15 പോ​​യി​​ന്‍റ് (1.29%) നേ​​ട്ട​​ത്തി​​ൽ 25,112.40ലും ​​ക്ലോ​​സ് ചെ​​യ്തു. 2366 ഓ​​ഹ​​രി​​ക​​ൾ മു​​ന്നേ​​റി​​യ​​പ്പോ​​ൾ 1427 ഓ​​ഹ​​രി​​ക​​ൾ താ​​ഴ്ന്നു 149 എ​​ണ്ണ​​ത്തി​​ൽ മാ​​റ്റ​​മു​​ണ്ടാ​​യി​​ല്ല.
നി​​ഫ്റ്റി മി​​ഡ്കാ​​പ്, സ്മോ​​ൾ​​കാ​​പ് സൂ​​ചി​​ക​​കൾ യ​​ഥാ​​ക്ര​​മം 1.46%, 1.01% നേ​​ട്ട​​മു​​ണ്ടാ​​ക്കി. ബി​​എ​​സ്ഇ മി​​ഡ്കാ​​പ് 1.20 ശ​​ത​​മാ​​ന​​വും സ്മോ​​ൾ​​കാ​​പ് 0.55 ശ​​ത​​മാ​​ന​​വും മു​​ന്നേ​​റി.
ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത മൊ​​ത്തം ക​​ന്പ​​നി​​ക​​ളു​​ടെ വി​​പ​​ണി മൂ​​ല​​ധ​​നം ഒ​​രു സെ​​ഷ​​നി​​ൽ മാ​​ത്രം അ​​ഞ്ചു ല​​ക്ഷം കോ​​ടി രൂ​​പ ഉ​​യ​​ർ​​ന്ന് 443 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ​​നി​​ന്ന് 448 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ലെ​​ത്തി.
എ​​ല്ലാ മേ​​ഖ​​ല​​ക​​ളും മി​​ക​​ച്ച നേ​​ട്ട​​ത്തോ​​ടെ വ്യാ​​പാ​​രം ന​​ട​​ത്തി. നി​​ഫ്റ്റി റി​​യാ​​ലി​​റ്റി, ഓ​​ട്ടോ, മെ​​റ്റ​​ൽ ര​​ണ്ടു മു​​ത​​ൽ ഒ​​രു ശ​​ത​​മാ​​നം വ​​രെ​​യാ​​ണ് ഉ​​യ​​ർ​​ന്ന​​ത്. ബാ​​ങ്കിം​​ഗ്, ഫി​​നാ​​ൻ​​ഷ​​ൽ സ​​ർ​​വീ​​സ്, ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് ഓ​​ഹ​​രി​​ക​​ളും നേ​​ട്ട​​ത്തി​​ലെ​​ത്തി.
ഇ​​ന്ത്യ​​ൻ സ​​ന്പ​​ദ്‌വ്യ​​വ​​സ്ഥ​​യു​​ടെ ഭാ​​വി ശോ​​ഭ​​ന​​മാ​​യി തു​​ട​​രു​​ന്ന​​തി​​നാ​​ൽ നി​​ക്ഷേ​​പ​​ക​​ർ കു​​റ​​ഞ്ഞ മൂ​​ല്യ​​​​ത്തി​​ൽ ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങി​​ക്കൂ​​ട്ടി​​യ​​ത് ഇ​​ന്ന​​ലെ നേ​​ട്ട​​മാ​​യി. ബ്രെ​​ന്‍റ് ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഇ​​ടി​​ഞ്ഞ​​ത് ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ൽ വാ​​ങ്ങ​​ൽ വി​​കാ​​രം വ​​ർ​​ധി​​പ്പി​​ച്ചു. ഡോ​​ള​​ർ സൂ​​ചി​​ക​​യു​​ടെ ഇ​​ടി​​വ് ക​​ണ​​ക്കി​​ലെ​​ടു​​ത്ത് ക​​ഴി​​ഞ്ഞ മൂ​​ന്നു സെ​​ഷ​​നു​​ക​​ളി​​ലാ​​യി എ​​ഫ്പി​​ഐ​​ക​​ൾ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങു​​ന്നു​​ണ്ട്.

 

Business

ആ​​ക്ര​​മ​​ണ​​ത്തി​​നി​​ടെ​​യും ഇസ്രയേൽ വി​​പ​​ണി​​യി​​ൽ ഉ​​യ​​ർ​​ച്ച

ടെ​​ൽ അ​​വീ​​വ്: ഇ​​റാ​​നു​​മാ​​യു​​ള്ള സം​​ഘ​​ർ​​ഷം മൂ​​ർ​​ച്ഛി​​ച്ചിരി​​ക്കേ ഇ​​സ്ര​​യേ​​ലി​​ന്‍റെ ടെ​​ൽ അ​​വീ​​വ് സ്റ്റോ​​ക് എ​​ക്സ്ചേ​​ഞ്ച് (ടി​​എ​​എ​​സ്ഇ) സൂ​​ചി​​ക നാ​​ലു ശ​​ത​​മാ​​ന​​ത്തോ​​ളം ഉ​​യ​​ർ​​ന്നു. 52 ആ​​ഴ്ച​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ല​​യാ​​ണ് ഇ​​ന്ന​​ലെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ഇ​​റാ​​ന്‍റെ മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ടെ​​ൽ അ​​വീ​​വി​​ലെ പു​​തി​​യ സ്റ്റോ​​ക് എ​​ക്സ്ചേ​​ഞ്ച് കെ​​ട്ടി​​ട​​ത്തി​​ന് നാ​​ശ​​ന​​ഷ്ട​​ങ്ങ​​ളു​​ണ്ടാ​​യെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ണ്ട്.
പ്രാ​​ദേ​​ശി​​ക സ​​മ​​യം രാ​​വി​​ലെ 10 മ​​ണി​​ക്ക് തു​​റ​​ന്ന വി​​പ​​ണി​​ക​​ൾ, സെ​​ഷ​​നി​​ലു​​ട​​നീ​​ളം സ്ഥി​​ര​​മാ​​യി ഉ​​യ​​ർ​​ന്നു. ബെ​​ഞ്ച്മാ​​ർ​​ക്ക് സൂ​​ചി​​ക വ്യാ​​പാ​​ര​​ത്തി​​നി​​ടെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ൽ 4.7 ശ​​ത​​മാ​​നം വ​​രെ ഉ​​യ​​ർ​​ന്നു. ജൂ​​ണ്‍ 12 ന് 4 ​​ശ​​ത​​മാ​​നം ഇ​​ടി​​വി​​നു​​ശേ​​ഷം സൂ​​ചി​​ക​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാ​​മ​​ത്തെ ഉ​​യ​​ർ​​ച്ച​​യാ​​ണി​​ത്. ടി​​എ125 സൂ​​ചി​​ക ഈ ​​വ​​ർ​​ഷം ഇ​​തു​​വ​​രെ 16 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്നു, എ​​സ് & പി 500 ​​ന്‍റെ 2 ശ​​ത​​മാ​​നം നേ​​ട്ട​​ത്തെ മ​​റി​​ക​​ട​​ന്നു.
ടി​​എ​​എ​​സ്ഇ​​യു​​ടെ ഓ​​ൾ ഷെ​​യ​​ർ ഇ​​ൻ​​ഡ​​ക്സ് 0.5 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 52 ആ​​ഴ്ച​​ത്തെ ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 2574.89ലെ​​ത്തി. ടി​​എ-35, ടി​​എ-125 സൂ​​ചി​​ക​​ക​​ൾ 52 ആ​​ഴ്ച​​ത്തെ ഉ​​യ​​രത്തിൽ യ​​ഥാ​​ക്ര​​മം 2810.08, 2850.08ലെ​​ത്തി.
ഇ​​റാ​​ൻ-​​ഇ​​സ്ര​​യേ​​ൽ യു​​ദ്ധം ആ​​രം​​ഭി​​ച്ച​​തി​​നു​​ശേ​​ഷം ഇ​​സ്രേലി സ്റ്റോ​​ക് എ​​ക്സ്ചേ​​ഞ്ചി​​ന്‍റെ മു​​ൻ​​നി​​ര സൂ​​ചി​​ക​​യാ​​യ ടി​​എ 125 ഉ​​യ​​ർ​​ച്ച​​യി​​ലാ​​ണ്. ഈ ​​കാ​​ല​​യ​​ള​​വി​​ൽ 5 ശ​​ത​​മാ​​നം നേ​​ട്ട​​മു​​ണ്ടാ​​യി. മേ​​യ് മാ​​സ​​ത്തി​​ൽ 6.55 ശ​​ത​​മാ​​ന​​വും ഏ​​പ്രി​​ലി​​ൽ 4.53 ശ​​ത​​മാ​​ന​​വും ഉ​​യ​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​തി​​നെ തു​​ട​​ർ​​ന്ന് ജൂ​​ണി​​ൽ ഇ​​തു​​വ​​രെ ഏ​​ക​​ദേ​​ശം അ​​ഞ്ചു ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.

Latest News

Up